TopTop
Begin typing your search above and press return to search.

വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പ് വച്ചു, ഇനി നിയമം

വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പ് വച്ചു, ഇനി നിയമം

kപാര്‍ലമെന്റ് പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക്ഷോഭവും ബില്ലുകള്‍ ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനുമിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ ബില്ലുകളില്‍ ഒപ്പ് വച്ചു. ഇതോടെ മൂന്ന് ബില്ലുകള്‍ നിയമങ്ങളായി പ്രാബല്യത്തില്‍ വരും.

ബില്ലുകള്‍ ഒപ്പിടാതെ തിരിച്ചയയ്ക്കണമെന്ന് 18 പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ ശിരോമണി അകാലി ദളും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ രണ്ട് ബില്ലുകള്‍ പാസാക്കിയതാണ് വലിയ പ്രതിഷേധമുയര്‍ത്തിയത്. വോട്ടെടുപ്പ് വേണമെന്ന അംഗങ്ങളുടെ ആവശ്യം അവഗണിച്ച് ബില്ലുകള്‍ ശബ്ദവോട്ടില്‍ പാസായതായുള്ള പ്രഖ്യാപനത്തിലൂടെ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് സിംഗ് ചട്ടലംഘനം നടത്തിയതായി വ്യക്തമായിട്ടുണ്ട്. രാജ്യസഭ ടിവി ദൃശ്യങ്ങള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. രാജ്യസഭാ ടിവിയുടെ ഓഡിയോ മ്യൂട്ട് ആയത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു.

കാർഷിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജൂണിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് ഓർഡിനൻസുകളാണ് ബില്ലുകളായി പാർലമെന്റിന്റെ വർഷകാല സമ്മേളനം പാസാക്കിയത്. ലോക് സഭ ബില്ലുകൾ പാസാക്കിയതിന് പിന്നാലെ മോദി മന്ത്രിസഭ വിട്ട അകാലി ദൾ രാജ്യസഭ പാസാക്കിയതിന് പിന്നാലെ എൻഡിഎ തന്നെ വിട്ടു.

അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റിക്ക് (എപിഎംസി) പുറത്ത് എവിടെ വേണമെങ്കിലും പാന്‍ കാര്‍ഡുള്ള ആരുമായും കര്‍ഷകര്‍ക്ക് വ്യാപാരം നടത്താവുന്നതും കരാര്‍ കൃഷിക്ക് അനുമതി നല്‍കുന്നതും കാര്‍ഷിക മേഖലയിലേയ്ക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുന്നതുമായ മൂന്ന് വിവാദ ബില്ലുകളാണ് നിയമങ്ങളായി മാറാന്‍ പോകുന്നത്. ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, ദ ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍, ദ എസന്‍ഷ്യല്‍ കൊമൊഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ബില്‍ എന്നിവയാണ് രാഷ്ട്രപതി ഒപ്പുവച്ചത്.


Next Story

Related Stories