TopTop
Begin typing your search above and press return to search.

തൊണ്ണൂറായിരം കോടി ചെലവില്‍ ഗരീബ് കല്യാണ്‍ യോജന നവംബര്‍ വരെ നീട്ടും; കോവിഡ് പ്രതിരോധത്തില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ മെച്ചം: പ്രധാനമന്ത്രി

തൊണ്ണൂറായിരം കോടി ചെലവില്‍ ഗരീബ് കല്യാണ്‍ യോജന നവംബര്‍ വരെ നീട്ടും; കോവിഡ് പ്രതിരോധത്തില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ മെച്ചം: പ്രധാനമന്ത്രി

കോവി‍ഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതിനൊപ്പം പനിയുടെയും ചുമയുടെയും കാലം കടന്നു വരികയാണെന്നും ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്ന അവകാശവാദം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കൃത്യസമയത്തെടുത്ത തീരുമാനങ്ങളാണ് ഈ നേട്ടത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായും സമൂഹത്തിലിടപെടുമ്പോളും പുലര്‍ത്തേണ്ടുന്ന നിയന്ത്രണങ്ങളില്‍ ലോക്ക്ഡൗണില്‍ ആദ്യമായി ഇളവുകള്‍ നല്‍കിത്തുടങ്ങിയ നാള്‍ മുതല്‍ പലരും വിട്ടുവീഴ്ച ചെയ്തു തുടങ്ങിയതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. മാസ്കുകള്‍ ധരിക്കുന്നതിലും കൈകള്‍ കഴുകുന്നതിലും നാം നേരത്തെ ഏറെ ശ്രദ്ധ നല്‍കിയിരുന്നു. ശ്രദ്ധയിലുള്ള ഈ വ്യതിയാനം അരുതാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

കോവി‍ഡിനെ പ്രതിരോധിക്കാനായി നടപ്പാക്കിയ അടച്ചിടൽ ലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അതിതീവ്ര മേഖലകളിൽ ഇനിയും കൂടുതൽ ശ്രദ്ധ വേണം. ജനങ്ങൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. സാധാരണ ജനങ്ങൾ മുതൽ പ്രധാനമന്ത്രിക്ക് വരെ ഒരു നിയമമാണ് ഇക്കാര്യത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ ക്ഷേമപരിപാടികള്‍ നടപ്പിലാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. 1.75 ലക്ഷം കോടി രൂപ പാവങ്ങൾക്കായി മാറ്റിവെച്ചു. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനായി ഈ തുക ഉപയോഗിച്ചു. 31000 കോടി പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് എത്തിച്ചു. 9 കോടി കർഷകരുടെ അക്കൗണ്ടിലും തുക നിക്ഷേപിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ഈ വര്‍ഷം നവംബര്‍ വരെ നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി തൊണ്ണൂറായിരം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories