TopTop
Begin typing your search above and press return to search.

അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, കോവിഡ് വാക്സിൻ; സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പരാമർശിച്ച സുപ്രധാന പദ്ധതികൾ

അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, കോവിഡ് വാക്സിൻ; സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പരാമർശിച്ച സുപ്രധാന പദ്ധതികൾ

കോവിഡ് പ്രതിസന്ധി ഏറ്റവും ഉയർന്ന തോതിൽ നിൽക്കുന്നതിനിടെ രാജ്യം 74ാമത് സ്വാതന്ത്ര ദിനം ആഘോഷിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര ദിനാഘോഷം നടക്കുന്നത്. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഔദ്യോഗികമായി തുടക്കമായത്.

അടിസ്ഥാന സൗകര്യ വികസനം മുതൽ കോവിഡ് വാക്സിൻ വരെ നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണ മോദി പ്രസംഗത്തിൽ നടത്തിയത്. കോവിഡ് പ്രതിരോധം, അതിർത്തി സംരക്ഷണം, ആരോഗ്യ കൃഷി മേഖലകൾ, വനിത ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു പ്രസംഗം. മോദിയുടെ പ്രസംഗത്തിലെ പ്രധാന പരാമർശങ്ങളിൽ ചിലത്.

അടിസ്ഥാന സൗകര്യ വികസനം- 700 അടിസ്ഥാന വികസനപദ്ധതികൾ സംയോജിപ്പിച്ച് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. ജലസംരക്ഷണവും കുടിവെള്ളവിതരണം ഉറപ്പാക്കല്‍ എന്നിവയാണ് സ‍ർക്കാരിന്റെ പ്രധാന അജൻണ്ട.

കോവിഡ് വാക്സിൻ- കോവിഡ് നേരിടുന്നതിന് രാജ്യം മൂന്ന് പ്രതിരോധ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. എസ്ത്രകാരന്മാരുടെ അനുമതി ലഭിച്ച ഉടൻ വ്യാപകമായി മരുന്നു ഉത്പാദിപ്പിക്കുമെന്നും പ്രധാനമന്ത്രി. സേവനമാണ് പരമമായ ധര്‍മമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികള്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും പ്രധാനമന്ത്രി.

ആരോഗ്യം- ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ, ആധാ‍ർ കാർഡ് മാതൃകയിൽ രാജ്യത്തെ എല്ലാ പൗരൻമാ‍ർക്കും ഇനി ഹെൽത്ത് ഐഡി കാ‍ർഡ് ലഭ്യമാകും. ഏത് ആശുപത്രിയിൽ ചികിത്സ തേടാനും തുട‍ർചികിത്സ എളുപ്പമാക്കാനും ഹെൽത്ത് ഐഡി കാ‍ർഡ് സഹായിക്കും. ഒരു വ്യക്തി ഡോക്ടറെയോ ഫാര്‍മസിയെയോ സന്ദര്‍ശിക്കുമ്പോഴെല്ലാം എല്ലാം ഈ ഹെല്‍ത്ത് കാര്‍ഡില്‍ ലോഗിന്‍ ചെയ്യും. ഡോക്ടറെ കണ്ടതുമുതല്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ വരെ എല്ലാം നിങ്ങളുടെ ആരോഗ്യ പ്രൊഫൈലില്‍ ലഭ്യമാകും

വനിത ശാക്തീകരണം- അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴെല്ലാം സ്ത്രീകള്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകും. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും തൊഴില്‍ നേടുന്നതിലും സ്ത്രീകള്‍ക്ക് തുല്യ അവസങ്ങള്‍ നല്‍കും. നമ്മുടെ യുദ്ധവിമാനങ്ങളില്‍ ആകാശത്തെ തൊടുന്നവരായി മാറിയിരിക്കുകയാണ് സ്ത്രീകൾ.

കാർഷികം- ആത്മനിര്‍ഭര്‍ ഭാരതിന്റെ മുഖ്യ പരിഗണനകളിലൊന്ന് സ്വയംപര്യാപ്ത കാര്‍ഷിക മേഖലയും സ്വയംപര്യാപ്ത കര്‍ഷകനുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇതിനായി ഒരു ലക്ഷം കോടിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപവത്കരിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ- മെയ്ക് ഫോര്‍ വേള്‍ഡ്- ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്നതായിരിക്കണം രാജ്യം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം. വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് ഒരു വർഷത്തിനിടെ രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നതെന്നും പ്രധാനമന്ത്രി.

ജമ്മൂ കശ്മീർ - കശ്മിരിനെ സംബന്ധിച്ച് അഭിമാനത്തിന്റെ വർഷമാണ് കഴിഞ്ഞുപോയതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. മണ്ഡലപുന‍ർ നിർണയം പൂർത്തിയാക്കിയ ശേഷം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കും. അതിർത്തി ജില്ലകളിൽ ഒരു ലക്ഷം എൻസിസി കേഡറ്റുകളെ വിന്യസിക്കുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.


Next Story

Related Stories