TopTop
Begin typing your search above and press return to search.

സ്വാശ്രയ ഇന്ത്യയെന്നത് 130 കോടി ജനങ്ങളുടെ പ്രതിജ്ഞയായി മാറിയെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി, 'ഇനി മെയ്ക്ക് ഫോർ വേൾഡ്'

സ്വാശ്രയ ഇന്ത്യയെന്നത് 130 കോടി ജനങ്ങളുടെ പ്രതിജ്ഞയായി മാറിയെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി,  ഇനി മെയ്ക്ക് ഫോർ വേൾഡ്

രാജ്യത്തിന്റെ 74 -മത് സ്വാതന്ത്ര്യദിനത്തില്‍ ‌സ്വാശ്രയ വികസനത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി കോവിഡ് കാലത്ത് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്.

രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം ഒരു പ്രതിജ്ഞയായി മാറിയിരിക്കയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനമെടുത്താല്‍ അത് നേടുന്നതുവരെ ഇന്ത്യക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്‍ 95 മാസ്‌കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്തത്. ഇപ്പോള്‍ നമുക്ക് ആവശ്യമായ ഈ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുവെന്നത് മാത്രമല്ല, മറ്റു രാജ്യങ്ങളെ സഹായിക്കാനും കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ പതിനെട്ട് ശതമാനത്തിന്റെ വർധനയുണ്ടായെന്നും ഇത് രാജ്യം നടപ്പിലാക്കുന്ന നയങ്ങൾക്കുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വൻകിട കമ്പനികൾ ഇന്ത്യയിലേക്ക് വരികയാണ്. മെയ്ക്ക് ഇൻ ഇന്ത്യയോടൊപ്പം മെയ്ക്ക ഫോർ വേൾഡ് ആവണം നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ലോകത്തിന് വേണ്ടി ഇന്ത്യ ഉത്പാദിപ്പിക്കണം

കൊറോണയ്ക്കെതിരെ പോരടിക്കുന്ന ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി രക്തസാക്ഷികളായാവരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. അടിമത്തത്തിന്റെതായ എല്ലാ കാലത്തും ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


Next Story

Related Stories