TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി ആദ്യ ഡോസ് കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി ആദ്യ ഡോസ് കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

കോവിഡ്​ 19 നെ പ്രതിരോധിക്കാനുള്ള വാക്​സിന്റെ ആദ്യ ഡോസ്​ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. കോവിഡ്​ വാക്​സിനേഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ്​ ഡൽഹി എയിംസ്​ ആശുപത്രിയിൽ നിന്ന്​ മോദി വാക്​സിൻ​ സ്വീകരിച്ചത്​. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് വാക്സിൻ സ്വീകരിച്ച വിവരം രാജ്യത്തെ അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിൻ എടുക്കണമെന്നും അദ്ദേഹം ആഭ്യർഥിച്ചു. കോവിഡ്​ 19 നെതിരെ ​ഡോക്​ടർമാരും ശാസ്​​ത്രജ്ഞൻമാരും നടത്തുന്ന പോരാട്ടം സ്​തുത്യർഹമാണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എയിംസിൽ നിന്ന് ഞാൻ സ്വീകരിച്ചു. കുറഞ്ഞ സമയത്തിൽ കോവിഡ് 19 നെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ നമ്മുടെ ഡോക്ടർമാരും ശാസ്​​ത്രജ്ഞൻമാരും നടത്തിയ പ്രവർത്തനം പ്രശംസനീയമാണ്. അർഹതപ്പെട്ടവരെല്ലാം വാക്സിൻ എടുക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഒന്നിച്ച് നമുക്ക് ഇന്ത്യയെ കോവിഡ് മുക്തമാക്കാം- പ്രധാനമന്ത്രി കുറിച്ചു. വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

60 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിൻ വിതരണം ഇന്നാരംഭിച്ചു.

.



Next Story

Related Stories