Top

കര്‍ണാടകയിലെ സ്വകാര്യ സര്‍വകലാശാല മുന്‍ വിസിയുടെ കൊലപാതകം; ചാൻസിലർ അറസ്റ്റിൽ

കര്‍ണാടകയിലെ സ്വകാര്യ സര്‍വകലാശാല മുന്‍ വിസിയുടെ കൊലപാതകം; ചാൻസിലർ അറസ്റ്റിൽ

കര്‍ണാടകയിലെ സ്വകാര്യ സര്‍വകലാശാലയായ അലയന്‍സ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറായിരുന്ന 52കാരന്‍ അയ്യപ്പ ദൊരയെ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായിരിക്കുന്നത് ചാന്‍സിലറും എക്‌സിക്യൂട്ടീവ് ഓഫീസറും. ചാന്‍സിലര്‍ സുധീര്‍ അങ്കുറും എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് സിംഗും. ബംഗളരു ആർ ടി നഗറിലുള്ള എച്ച്എംടി ഗ്രൗണ്ടിലാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ അയ്യപ്പാദുരെയെ കണ്ടെത്തിയത്.

രാവിലത്തെ നടത്തത്തിനിറങ്ങിയപ്പോളാണ് അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയത്. സര്‍വകലാശാല ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സുധീര്‍ അങ്കുര്‍, സഹോദരന്‍ മധൂകര്‍ അങ്കുറുമായി തര്‍ക്കത്തിലായിരുന്നു. സഹോദരനുമായി 25 സിവില്‍ കേസുകളാണ് സുധീറിനുള്ളത്. സര്‍വകാലാശാല ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തില്‍ മധൂകറിന് അനുകൂലമായാണ് കോടതി വിധിയുണ്ടായത്. ഇതേത്തുടര്‍ന്ന് മധൂകറേയും സുഹൃത്തായ അയ്യപ്പാദുരെയേയും ഇരുവരേയും കൊല്ലാനായി ക്വട്ടേഷന്‍ കൊടുത്തത് എന്നായിരുന്നു പൊലീന്റെ പ്രാഥമിക നിഗമനം. എന്നാൽ സൂരജ് സിംഗ് അടക്കമുള്ളവരാണ് കൃത്യം നടത്തിയത് എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത് എന്ന് ദ ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.



Next Story

Related Stories