TopTop
Begin typing your search above and press return to search.

ഷഹീന്‍ബാഗ്; പഴയകാല സമരങ്ങൾക്കിപ്പോൾ പ്രസക്തിയില്ല, പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

ഷഹീന്‍ബാഗ്; പഴയകാല സമരങ്ങൾക്കിപ്പോൾ പ്രസക്തിയില്ല, പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള സമരങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ അരങ്ങേറിയ സമരത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കുന്നത്.

ജനാധിപത്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ അനിവാര്യമാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാല്‍ കൊളോണിയല്‍ ഭരണകൂടത്തിന് എതിരെ സ്വാതന്ത്ര്യ സമരകാലത്ത് നടത്തിയത് പോലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്നും ജസ്റ്റിസ് എസ്‌കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിധി.

പൊതു ഇടങ്ങളില്‍ അനിശ്ചിതകാല സമരങ്ങള്‍ അരങ്ങേറുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും കോടിതി നിരീക്ഷിച്ചു. പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണം. ഇതിനായി കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

സമരം ചെയ്യുന്നവരുടെ അവകാശം പോലെ തന്നെ പ്രധാനമാണു പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവുമെന്ന് കേസ് നേരത്തെ പരിഗണിച്ച സെപ്തംബര്‍ 21 ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഷഹീന്‍ ബാഗ് സമരവും ഫലപ്രദമായ പരിഹാരങ്ങള്‍ക്ക് വഴിവച്ചില്ലെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. സമരം ഒടുവില്‍ കോവിഡ് മഹാമാരിയുടെ പേരില്‍ നീക്കുകയാണ് ഉണ്ടായത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


Next Story

Related Stories