TopTop
Begin typing your search above and press return to search.

പുതുച്ചേരിയില്‍ സര്‍ക്കാരിനോട് ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

പുതുച്ചേരിയില്‍ സര്‍ക്കാരിനോട് ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ പുതുച്ചേരിയില്‍ ഭരണപ്രതിസന്ധി ഉണ്ടായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.വര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും 14 അംഗങ്ങളാണുള്ളതെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 22ന് വൈകുന്നേരം അഞ്ചിന് നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സഭാ നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നടപടികള്‍ ഒരു കാരണവശാലും നീട്ടിവയ്ക്കുകയോ കാലതാമസം വരുത്തുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്യില്ലെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കിരണ്‍ ബേദിക്ക് ശേഷം സൗന്ദരരാജന്‍ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നീക്കം. എഐഎന്‍ആര്‍സി നേതാവ്‌ എന്‍ രംഗസാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സര്‍ക്കാരിന്റെ ഭൂരിപക്ഷം സഭയില്‍ തെളിയിക്കേണ്ടതുണ്ടെന്ന നിലപാട് ആവര്‍ത്തിച്ചതായി ലഫ്. ഗവര്‍ണറുടെ പ്രസ്താവനയില്‍ പറയുന്നു. വി നാരായണസാമി സര്‍ക്കാരില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സമയത്താണ് ചൊവ്വാഴ്ച രാത്രി ബേഡിയെ സ്ഥാനത്തു നിന്ന് നീക്കിയത്.

ഭരണകക്ഷിയായ കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പത്ത് പേരുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) 33 അംഗ നിയമസഭയില്‍ മൂന്ന് അംഗങ്ങളുണ്ട്. ജനുവരി മുതല്‍ നാല് എംഎല്‍എമാര്‍ രാജിവച്ചിട്ടുണ്ട് - രണ്ടുപേര്‍ ദില്ലിയില്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎല്‍എ മാരുടെ പിന്തുണയാണ് ഉളളത്.


Next Story

Related Stories