TopTop

പുൽവാമ ഭീകരാക്രമണം; ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ നിരവധി, നീതി കാത്ത് സൈനികരുടെ കുടുംബങ്ങൾ

പുൽവാമ ഭീകരാക്രമണം; ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ നിരവധി, നീതി കാത്ത് സൈനികരുടെ കുടുംബങ്ങൾ

2019 ഫെബ്രുവരി 14, വൈകുന്നേരം 3. 30. രാജ്യത്തെ നടുക്കിക്കൊണ്ട് ആ വാർത്ത് പുറത്തുവന്നു. കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനെ ഭീകരാക്രമണം. പതിയെ സംഭവത്തിന്റെ വ്യാപ്തി പുറത്തു വന്നു.

ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് തിരിച്ച 78 ബസ്സുകൾ അടങ്ങിയ വാഹന വ്യൂഹത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ മലയാളിയായ വസന്തകുമാർ ഉൾപ്പെടെ 40 ജവാൻമാർക്കായിരുന്നു ജീവൻ നഷ്ടമായത്. ആഗോള തലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവത്തിന് ഒരു വർഷം പിന്നിടുമ്പോഴും കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് മുന്നിൽ ഇന്നും ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്.

ലോക്സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുൻപായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഒരുപാടു ചർച്ച ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ വിഷങ്ങളെ പോലും ആക്രമണം മാറ്റിമറിച്ചു. ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടകൾക്കാണെന്ന് വാദം ഉയർ‌ന്നു. ദേശീയ സുരക്ഷയെ ചൊല്ലിയായിരുന്നു പിന്നീട് വാദങ്ങൾ നടന്നത്. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രിയുൾപ്പെടെ ആവർത്തിച്ചു. ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാർ വലിയ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തി. ഭീകരാക്രമണത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നെങ്കിലും ഇപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാണ്. പുൽവാമ ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ അവ വീണ്ടും ഉന്നിയിക്കുകയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബിബിസി.

  • വലിയ സൈനിക വ്യൂഹം കടന്നു പോവുന്ന സമയത്ത് പതിവില്ലാതെ എങ്ങനെ സിവിലിയൻ വാഹനങ്ങൾ ഈ പാത ഉപയോഗിച്ചു?
  • ഭീകരാക്രമണ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ എന്തുകൊണ്ട് രഹസ്യാന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ല?
  • സൈനികരെ എത്തിക്കാൻ എന്തുകൊണ്ട് വ്യോമ മാർഗം ഉപയോഗിച്ചില്ല?
  • ഇത്ര വലിയ ഒരു സംഘത്തെ എന്തിന് കൊണ്ടുവന്നു?

ആക്രമണം നടന്ന ഒരു വർഷം പിന്നിടുമ്പോഴും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ദേശീയ സുരക്ഷാ ഏജൻസിക്ക് (എൻഐഎ) ഇതുവരെ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കരുതുന്നവർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ ഇതൊന്നും മുൻപ് ഉയർന്ന് ചോദ്യങ്ങൾക്ക് ഉത്തരമല്ലെന്നാണ് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന വികാരം.

എന്നാൽ, സ്ഫോടനം സംബന്ധിച്ച് അന്വേഷണ പുരോഗതിയെ കുറിച്ച് പ്രതികരിക്കാൻ സിആർപിഎഫ് മേധാവി ആനന്ദ് പ്രകാശ് ഇപ്പോഴും തയ്യാറല്ലെന്നും ബിബിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുൻ സിആർപിഎഫ് ഇൻസ്പെക്ടർ ജനറൽ ആക്രമണെത്ത് ഒരു 'വലിയ തെറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട അജിത്ത് കുമാർ എന്ന ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ പ്രതിരണവും റിപ്പോർട്ടിലുണ്ട്. സംഭവത്തിന് പിന്നാലെ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചു. അത് ശരിയാണ്. പക്ഷേ എന്തുകൊണ്ടാണ് ആ ആക്രമണം ഉണ്ടായതെന്ന് കണ്ടെത്താൻ സർക്കാർ തയ്യാറല്ലാത്തത് തങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. ആരാണ് ആക്രമണത്തിന് പിന്നിൽ? എന്തിനായിരുന്നു ആക്രമണം? അജിത്ത് കുമാറിന്റെ സഹോദരൻ രഞ്ജിത്ത് ആസാദ് ചോദിക്കുന്നു.

"മരണമടഞ്ഞ മറ്റ് സൈനികരുടെ കുടുംബങ്ങളോടൊപ്പം, ആക്രമണത്തിന് പിന്നിലെ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല, ഒടുവിൽ ആശ്രമം ഉപേക്ഷിച്ചു." എന്നും രഞ്ജിത്ത് ആസാദ് പ്രതികരിച്ചു.

അജിത്തിന്റെ മരണത്തിന് പിറകെ ഭാര്യ നിർജയ്ക്ക് സർക്കാർ ജോലി നൽകി - എന്നാൽ അവർക്ക് ഇതിനായി എല്ലാ ദിവസവും 150 കിലോമീറ്റർ (90 മൈൽ) യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. പക്ഷേ അത് പ്രശ്നമായി തോന്നുന്നില്ല, പക്ഷേ ആക്രമണം സംബന്ധിച്ചുള്ള മറ്റ് നടപടികളില്‍ നിന്നും സർക്കാർ പിൻമാറിയതായി തോന്നുന്നു. അത് വളരെ വേദനയുണ്ടാക്കുന്നതാണ് നിർജ പരഞ്ഞു.

ഉത്തർപ്രദേശ് സ്വദേശിയായ രാം വക്കിലിന്റെ ഭാര്യ ഗീതാദേവിയും സമാനമായ പ്രതികരണമണ് നടത്തിയത്. കനത്ത സുരക്ഷ ഉണ്ടായിരുന്നിട്ടും എങ്ങനെ ആക്രമണം സംഭവിച്ചുവെന്ന് സർക്കാർ പൊതുജനങ്ങളോട് പറയണം. അധികൃതർ എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും ഗീതാദേവി പറഞ്ഞു.

ഭർത്താവിന്റെ മരണവാർത്ത ലഭിച്ച ദിവസം ഒരിക്കലും മറക്കില്ലെന്ന് സൈനികനായ മനേശ്വർ ബസുമാറ്ററിയുടെ ഭാര്യ സൻമതി പറഞ്ഞു. "തന്റെ ലോകം ഇനി ഒരിക്കലും സമാനമാകില്ല. സംഭവത്തിന് പിന്നാലെ പാകിസ്താനിൽ ഇന്ത്യ വ്യോമാക്രമണം നടത്തി, ഈ നടപടി ഞങ്ങൾക്ക് കുറച്ച് ആശ്വാസം നൽകി," അവർ പറയുന്നു.Next Story

Related Stories