TopTop
Begin typing your search above and press return to search.

പഞ്ചാബ് വിഷമദ്യ ദുരന്തം - മരണം 64 ആയി, 42ഉം താൺ തരൺ ജില്ലയിൽ, വിഷമദ്യം കഴിച്ചെന്ന് സമ്മതിക്കാതെ ബന്ധുക്കൾ, പോസ്റ്റ്മോർട്ടം ചെയ്യാതെ ദഹിപ്പിക്കുന്നു

പഞ്ചാബ് വിഷമദ്യ ദുരന്തം - മരണം 64 ആയി, 42ഉം താൺ തരൺ ജില്ലയിൽ, വിഷമദ്യം കഴിച്ചെന്ന് സമ്മതിക്കാതെ ബന്ധുക്കൾ, പോസ്റ്റ്മോർട്ടം ചെയ്യാതെ ദഹിപ്പിക്കുന്നു

പഞ്ചാബിൽ വിവിധ ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 64 ആയി. ഇതിൽ 42 പേരും താൺ തരൺ ജില്ലയിലുള്ളവരാണ്. അമൃത്സർ ജില്ലയിൽ 11 പേരും ഗുർദാസ്പൂർ ജില്ലയിലെ ബട്ടാലയിൽ 9 പേരും മരിച്ചിട്ടുണ്ട്. അതേസമയം വിഷമദ്യം കഴിച്ചാണ് മരണമെന്ന് അംഗീകരിക്കാൻ ഇവരിൽ പലരുടേയും ബന്ധുക്കൾ തയ്യാറാകുന്നില്ലെന്നും അവർ മൊഴി നൽകുന്നില്ലെന്നും ഗുർദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഇഷ്ഫാഖ് പറഞ്ഞു. ഹൃദയാഘാതം വന്നാണ് മരിച്ചത് എന്നാണ് ഇവർ പറയുന്നത്.

പലരും പൊലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ ദഹിപ്പിച്ചു. അമൃത്സറിൽ മരിച്ച അഞ്ച് പേരുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ ദഹിപ്പിച്ചു. ബട്ടാലയിലും താൺ തരണിലുമെല്ലാം ഇതാണ് സ്ഥിതി. പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതേദേഹങ്ങൾ ദഹിപ്പിക്കാൻ അനുവദിക്കില്ല എന്ന് പഞ്ചാബ് സർക്കാർ ഇന്നലെ ഉച്ചയ്ക്ക് അറിയിച്ചിരുന്നു.

ഏഴ് മദ്യക്കടത്തുകാരടക്കം 10 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത്സർ, താൺ തരൺ, ബട്ടാല എന്നിവിടങ്ങളിലായി 40 റെയ്ഡുകൾ നടത്തി. അന്വേഷണത്തിനായി ജലന്ധർ ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്നലെ നിയോഗിച്ചിരുന്നു.


Next Story

Related Stories