TopTop
Begin typing your search above and press return to search.

'കോവിഡ് വാക്‌സിന്‍ വേണമെങ്കില്‍ നിങ്ങള്‍ സ്വയം നിര്‍മിക്കുക; മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലാണ്'

കോവിഡ് വാക്‌സിന്‍ വേണമെങ്കില്‍ നിങ്ങള്‍ സ്വയം നിര്‍മിക്കുക; മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലാണ്

രാജ്യത്ത് കോവിഡ് വാക്‌സിനായി ജനം നെട്ടോടമോടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലൂ ടിക്കിനായി ട്വിറ്ററുമായി പോരാട്ടം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പുതിയ ഐടി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും ട്വിറ്ററുമായി നടക്കുന്ന ഏറ്റുമുട്ടലിനെ പരാമര്‍ശിച്ചാണ് രാഹുലിന്റെ ട്വീറ്റ്. നേരത്ത, ഉപ രാഷ്ട്രപതി ഉള്‍പ്പെടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയിരുന്നു.

മോദി സര്‍ക്കാര്‍ നീല ടിക്കിനായുള്ള പോരാട്ടത്തിലാണ്. കോവിഡ് വാക്‌സിന്‍ വേണമെങ്കില്‍ എല്ലാവരും സ്വയം (ആത്മനിര്‍ഭര്‍) നിര്‍മിക്കുക എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. മുന്‍ഗണനകള്‍ എന്ന ഹാഷ് ടാഗിലായിരുന്നു കുറിപ്പ്.

കഴിഞ്ഞദിവസം, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, മറ്റു നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, സുരേഷ് സോണി എന്നിവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് ബാഡ്ജുകള്‍ ട്വിറ്റര്‍ നീക്കിയിരുന്നു. എന്നാല്‍ പിന്നീട് പുനസ്ഥാപിച്ചു. ആറുമാസമായി അപൂര്‍ണമോ നിഷ്‌ക്രിയമോ ആയിരിക്കുന്ന അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നും അതാണ് കമ്പനിയുടെ നയമെന്നുമായിരുന്നു ട്വിറ്റര്‍ വിശദീകരണം. പ്രമുഖ വ്യക്തികളുടെ ആധികാരികവും ശ്രദ്ധേയവും സക്രിയവുമായ അക്കൗണ്ടുകള്‍ക്കാണ് സമൂഹികമാധ്യമങ്ങള്‍ ബ്ലൂ ബാഡ്ജ് നല്‍കുന്നത്.

അതേസമയം, പുതിയ ഐടി നിയമത്തിന് അനുസൃതമായി പരാതി പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ നിയമിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ പാലിക്കണമെന്ന് ട്വിറ്ററിന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.


Next Story

Related Stories