TopTop
Begin typing your search above and press return to search.

'ഇന്ത്യയ്ക്ക് സഹിഷ്ണുതയുടെ ഡിഎന്‍എ ഇല്ലാതായി' അമേരിക്കന്‍ നയതന്ത്രജ്ഞനുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി

ഇന്ത്യയ്ക്ക് സഹിഷ്ണുതയുടെ ഡിഎന്‍എ ഇല്ലാതായി അമേരിക്കന്‍ നയതന്ത്രജ്ഞനുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഉണ്ടായിരുന്ന സഹിഷ്ണുതയുടെ ഡിഎന്‍എ അപ്രത്യക്ഷമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്ന നിക്കോളാസ് ബേണ്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയിലും അമേരിക്കയിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി അഭിപ്രായ പ്രകടനം നടത്തിയത്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ നേരത്തെ ഉണ്ടായിരുന്നത് വളരെ വിശാലമായ സഹകരണമാണ്. എന്നാല്‍ ഇപ്പോള്‍ അത് പ്രതിരോധ മേഖലയിലേക്ക് മാത്രമായി ചുരുങ്ങിയെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

' ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നിലനിനിന്നും പോന്നത് രണ്ട് വ്യവസ്ഥകളും സഹിഷ്ണുതയുടെ അടിസ്ഥാനത്തിലുള്ളതാണെന്നതു കൊണ്ടാണ്. കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക എന്ന് താങ്കള്‍ പറഞ്ഞു. ഞങ്ങളുടെത് വളരെ സഹിഷ്ണുതയുള്ള രാഷ്ട്രമാണ്. സഹിഷ്ണുതയാണ് നമ്മുടെ ഡിഎന്‍എ.' രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ പഴയതുപോലുള്ള സഹിഷ്ണുത ഇരു രാജ്യങ്ങളിലും കാണാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

LIVE: Shri @RahulGandhi in conversation with Ambassador Nicholas Burns. #RahulGandhiStandswithPeople https://t.co/hc2qThZcjH
— Congress (@INCIndia) June 12, 2020

കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത് ഭീകരമായി പോയെന്നാണ് ബണ്‍സ് രാഹുല്‍ ഗാന്ധിയോട് പറഞ്ഞത്.

' കഴിഞ്ഞ നൂറുവര്‍ഷത്തെ ഏറ്റവും മഹാനായ അമേരിക്കന്‍ മാര്‍ട്ടിന്‍ ലുഥര്‍ കിംങ്ങാണ്. അദ്ദേഹം സമാധാനപരമായി പോരാടി. അദ്ദേഹത്തിന്റെ ആത്മീയാചാര്യന്‍ മഹാത്മാഗാന്ധിയായിരുന്നു. അദ്ദേഹം മെച്ചപ്പെട്ട രാജ്യമാക്കി. ഞങ്ങള്‍ അഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ബരാക് ഒബാമയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എന്നാല്‍ വംശീയത് തിരിച്ചുവരികയാണ്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരോട് മോശമായി പെരുമാറുകയാണ്' ബണ്‍സ് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീകരവാദികളെ പോലെയാണ് പ്രസിഡന്റ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങള്‍ ആരാണെന്ന രാഷ്ട്രീയ സംവാദത്തിലേക്ക് രാഷ്ട്രങ്ങള്‍ക്ക് കടക്കേണ്ടി വരും. ഏത് തരത്തിലുള്ള രാഷ്ട്രമാണ് തങ്ങളുടെത് എന്ന് ചോദിക്കേണ്ടിവരും. കുടിയേറ്റക്കാരുടെ രാജ്യമാണിത്. സഹിഷ്ണുതയുടെ രാജ്യം' ബേണ്‍സ് അമേരിക്കയെ കുറിച്ച് പറഞ്ഞു. അമേരിക്ക ചൈനയുമായി ആശയപരമായ പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലുണ്ടിയിരുന്ന കാലത്ത് നിലവില്‍ വന്ന ഇന്ത്യ അമേരിക്ക ആണവ കരാറിന്റെ ചര്‍ച്ചകളില്‍ സജീവ പങ്കാളിയായിരുന്നു ബേണ്‍സ്

കോറോണയ്ക്ക് ശേഷമുള്ള ലോകക്രമത്തെക്കുറിച്ചാണ് രാഹുല്‍ഗാന്ധിയും ബേണ്‍സും ചര്‍ച്ച നടത്തിയതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. നേരത്തെ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സാമ്പത്തിക ശാസ്ത്രത്തിലെ നോബെല്‍ സമ്മാന ജേതാവ് അഭിജീത്ത് ബാനര്‍ജി, വ്യവസായി രാജീവ് ബജാജുമായും രാഹുല്‍ ഗാന്ധി കൊറോണാനന്തര ലോകത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Next Story

Related Stories