TopTop
Begin typing your search above and press return to search.

കോവിഡിൽ മോദി സർക്കാരിനെതിരെ ഐൻസ്റ്റീനെ കൂട്ടുപിടിച്ച് രാഹുൽ ഗാന്ധി - "അജ്ഞതയേക്കാൾ അപകടം അഹങ്കാരം മാത്രം"

കോവിഡിൽ മോദി സർക്കാരിനെതിരെ ഐൻസ്റ്റീനെ കൂട്ടുപിടിച്ച് രാഹുൽ ഗാന്ധി - "അജ്ഞതയേക്കാൾ അപകടം അഹങ്കാരം മാത്രം"

കോറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്തതിലുള്ള വീഴ്ചകളില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഉദ്ധരിച്ചാണ് രാഹുലിന്റെ വിമര്‍ശനം. വിഡ്ഢിത്തരത്തേക്കാള്‍ അപകടമായത് അഹങ്കാരം മാത്രമാണ് എന്ന് രാഹുല്‍ ട്വിറ്റ് ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കൂടുമെന്ന് പ്രവചിക്കുന്ന ഗ്രാഫും ചേര്‍ത്താണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അഹങ്കാരത്തിന്റേയും കഴിവില്ലായ്മയുടേയും മാരകമായ കോമ്പിനേഷനില്‍ ഇന്ത്യ വലിയ ദുരന്തത്തിലേയ്ക്ക് പോകുന്നു എന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. നിലവില്‍ ലോകത്ത് കൂടുതല്‍ കോവിഡ് ഉള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 3.32 ലക്ഷം കടന്നിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസവും 11000ലധികം രോഗികളാണ് ഇന്ത്യയിലുള്ളത്.

This lock down proves that:

"The only thing more dangerous than ignorance is arrogance."
Albert Einstein pic.twitter.com/XkykIxsYKI
— Rahul Gandhi (@RahulGandhi) June 15, 2020

Next Story

Related Stories