TopTop
Begin typing your search above and press return to search.

ഒടുവിൽ രാഹുലെത്തി; നാളെ സമരത്തിലേക്ക്: വിമർശനങ്ങളിൽ കുഴങ്ങിയ കോൺഗ്രസ്സിന് ആശ്വാസം

ഒടുവിൽ രാഹുലെത്തി; നാളെ സമരത്തിലേക്ക്: വിമർശനങ്ങളിൽ കുഴങ്ങിയ കോൺഗ്രസ്സിന് ആശ്വാസം

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം രാജ്യത്ത് കത്തിപ്പടരുമ്പോൾ കൊറിയൻ സന്ദർശനത്തിനു പോയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇനി ഇദ്ദേഹം സമരമുഖത്തേക്ക് ഇറങ്ങുമെന്നാണ് അറിയുന്നത്. കുറെനാളുകൾ രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരാകെ മറുപടി പറയേണ്ടി വന്ന വിമർശനമാണ് സമരമുഖത്ത് രാഹുലിന്റെ അസാന്നിധ്യം.

കഴിഞ്ഞദിവസങ്ങളിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ടായിരുന്നത്. ചില കോൺഗ്രസ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തുവെങ്കിലും സമരത്തിൽ കോൺഗ്രസ്സിന്റെ വ്യക്തമായ സാന്നിധ്യമില്ലാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഏറ്റവുമൊടുവിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് രാഷ്ട്രീയ തന്ത്രജ്ഞനും ജനതാദൾ യുനൈറ്റഡ് നേതാവുമായ പ്രശാന്ത് കിഷോറാണ്. പൗരത്വ നിയമങ്ങൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ അവർക്കിടയിൽ കോൺഗ്രസ്സിനെ കാണാനില്ലെന്ന് പ്രശാന്ത് കിഷോർ. കോൺഗ്രസ് നേതാക്കളെയും ജനങ്ങൾക്കിടയിൽ കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഏറ്റവും കുറഞ്ഞത് എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും തങ്ങളുടെ സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാമായിരുന്നു," അദ്ദേഹം ട്വീറ്റ് ചെയ്തു.

നാളെ രാജ്ഘട്ടിലാണ് സോണിയയും രാഹുലും പങ്കെടുക്കുന്ന ധർണ. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച ഉച്ചക്ക് 2 മണിമുതല്‍ 8 മണി വരെ ധര്‍ണ്ണയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കൊറിയന്‍ എന്‍.ജി.ഓ കൊറിയന്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധിയും സംഘവും ദക്ഷിണ കൊറിയയില്‍ പോയത്. മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിക്കപ്പെട്ടതായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നാണ് വിശദീകരണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദക്ഷിണ കൊറിയയുടെ സഹായത്തോടെ ഐടി പ്രൊജക്ടുകള്‍ നടത്തുന്നതിനെക്കുറിച്ച് പഠിക്കുകയും സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു.


Next Story

Related Stories