TopTop

"പുൽവാമയിലെ ആക്രമണത്തിന്റെ ഗുണഭോക്താക്കളാര്?" രാഹുൽ ഗാന്ധി

"പുൽവാമയിലെ ആക്രമണത്തിന്റെ ഗുണഭോക്താക്കളാര്?" രാഹുൽ ഗാന്ധി

പുൽവാമയിലെ ആക്രമണത്തിന്റെ ഗുണഭോക്താക്കളാരെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുൽവാമയിൽ കഴിഞ്ഞവർഷം ഇതേ ദിവസം നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ഓർമിക്കവെയാണ് രാഹുൽ ചോദ്യങ്ങളുന്നയിച്ചത്.

"ഇന്ന് നമ്മൾ പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാന്മാരെ ഓർക്കുന്നു. നമുക്ക് ചോദിക്കാം:

1. ആരായിരുന്നു ഈ ആക്രമണത്തിന്റെ ഗുണഭോക്താക്കൾ?

2. ആക്രമണത്തെക്കുറിച്ച് നടന്ന അന്വേഷണത്തിന്റെ ഫലം എന്തായിരുന്നു?

3. ബിജെപി സർക്കാരിലെ ആരാണ് ഈ ആക്രമണത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദി?"

അതെസമയം കേന്ദ്ര സർക്കാർ പുൽവാമ ആക്രമണദിനം വിപുലമായാണ് ആചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രക്തസാക്ഷികൾക്ക് ആദരവർപ്പിക്കുകയുണ്ടായി.

കഴിഞ്ഞവർഷം ഇതേ ദിവസമാണ് 40 ജവാന്മാർ കൊല്ലപ്പെട്ട ആക്രമണം പുൽവാമയിൽ നടന്നത്. വൻ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണം ശക്തമായി ഇപ്പോഴും നിലവിലുണ്ട്.


Next Story

Related Stories