TopTop
Begin typing your search above and press return to search.

നാളെ ചെയ്യാനുള്ളത് ഇന്ന് തന്നെ ചെയ്യു, പരിസ്ഥിതി ദിനത്തില്‍ മുത്തങ്ങയിലെ ആനയുടെ ചിത്രവുമായി രാഹുല്‍ ഗാന്ധി

നാളെ ചെയ്യാനുള്ളത് ഇന്ന് തന്നെ ചെയ്യു, പരിസ്ഥിതി ദിനത്തില്‍ മുത്തങ്ങയിലെ ആനയുടെ ചിത്രവുമായി രാഹുല്‍ ഗാന്ധി

ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ മുഖ്യ വിഷയമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ആനയാണ്. പാലക്കാട് ആന ദാരുണമായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തിലാണ് ഇത്. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും ആന ചിത്രവുമായാണ് പരിസ്ഥിതി സന്ദേശം നല്‍കിയിരിക്കുന്നത്. ട്വിറ്ററിലുടെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം

പതിനഞ്ചാം നൂറ്റാണ്ടിലെ കവിയും സൂഫീ വര്യനുമായിരുന്ന കബീറിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ പരിസ്ഥിതി ദിനത്തിലെ കടമകള്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചത്. നാളെ ചെയ്യാനുള്ളത് ഇന്ന് തന്നെ ചെയ്യുക, ഇന്ന് ചെയ്യാനുള്ളത് ഇപ്പോള്‍ തന്നെ ചെയ്യുക എന്ന വാക്കുകളാണ് അദ്ദേഹം ഉദ്ധരിച്ചത്.

മുത്തങ്ങ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍നിന്നുള്ള രണ്ട് ആനകളുടെ ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്

"काल करे सो आज कर, आज करे सो अब।
पल में परलय होएगी, बहुरि करेगो कब।" - संत कबीर#WorldEnvironmentDay pic.twitter.com/msPIluausf
— Rahul Gandhi (@RahulGandhi) June 5, 2020

പാലക്കാട് ആന സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതിഷേധവും ഞെട്ടലും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുകയാണ്. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നതിനെതിരായ പ്രതികരണങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതലായുള്ളത്.

Next Story

Related Stories