TopTop
Begin typing your search above and press return to search.

'രാഹുല്‍, റിഹാന ആന്‍ഡ് റാക്കറ്റ്'; രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാഹുല്‍ ഗാന്ധി വിദേശീയരുമായി ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ്

രാഹുല്‍, റിഹാന ആന്‍ഡ് റാക്കറ്റ്; രാജ്യത്തെ അപകീർത്തിപ്പെടുത്താൻ  രാഹുല്‍ ഗാന്ധി വിദേശീയരുമായി ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ്

കര്‍ഷകസമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയതിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ നിരവധി പേര്‍ പിന്തുണയുമായി എത്തിയത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

''ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. പ്രത്യേക ഉദ്ദേശങ്ങളോടെയും വ്യാജ വിവരണങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും എതിരെ ഞങ്ങള്‍ ഐക്യത്തോടെ നിലകൊള്ളുന്നു, ''ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ കര്‍ഷക പ്രശ്നത്തെച്ചൊല്ലി സര്‍ക്കാരിനെ ആക്രമിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സാംബിത് പത്ര. ഇന്ത്യയെ എങ്ങനെ അപകീര്‍ത്തിപ്പെടുത്താമെന്നും രാജ്യത്തെ എങ്ങനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാമെന്നും രാഹുല്‍ ഗാന്ധി വിദേശീയരുമായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

പോപ് ഗായിക റിഹാന, പോണ്‍ താരമായിരുന്ന മിയ ഖലീഫ എന്നിവരുമായി രാഹുല്‍ ഇന്ത്യ വിരുദ്ധ പ്രൊപഗാണ്ട പ്രചരിപ്പിക്കുന്നതിനായി കൂടിക്കാഴ്ച നടത്തിയെന്നാണ് പത്ര ആരോപിച്ചത്. 'രാഹുല്‍, റിഹാന ആന്‍ഡ് റാക്കറ്റ്' എന്ന പേരിലായിരുന്നു സാംബിത്തിന്റെ വാര്‍ത്താസമ്മേളനം. കര്‍ഷക സമരം രാഷ്ട്രീയവത്കരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. കര്‍ഷകരുടെ മൃതദേഹം വെച്ചാണ് രാഹുല്‍ രാഷ്ട്രീയം കളിക്കുന്നതെന്നും കള്ളം പ്രചരിപ്പിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പോപ് ഗായിക റിഹാനയാണ് കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ആദ്യമായി രംഗത്തെത്തിയത്. അതിനു പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സമരം ചര്‍ച്ചയാവുകയായിരുന്നു.


Next Story

Related Stories