TopTop

രജനീകാന്തിന്റെ പാര്‍ട്ടി ഏപ്രിലില്‍, പിന്തുണയ്ക്കാന്‍ സംഘ്പരിവാര്‍

രജനീകാന്തിന്റെ പാര്‍ട്ടി ഏപ്രിലില്‍, പിന്തുണയ്ക്കാന്‍ സംഘ്പരിവാര്‍

തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ഒടുവില്‍ തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏപ്രിലില്‍ നടത്തുമെന്ന് സൂചന. പാര്‍ട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ 14 നുശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപിയടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ രജനിയെ സഹായിക്കുമെന്നാണ് സൂചന

മൂന്ന് വര്‍ഷം മൂമ്പാണ് രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുമെന്ന പ്രഖ്യാപനം രജിനികാന്ത് നടത്തിയത്. ഇതേ സമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമല്‍ഹാസന്‍ നേരത്തെ മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
ബിജെപിയുമായി ചേര്‍ന്നുപോകുന്ന ഒരു രാഷ്ട്രീയ സമീപനമായിരിക്കും രജനീകാന്ത് സ്വീകരിക്കുകയെന്നാണ് സൂചന. പി എം കെ പോലുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന. നിരവധി പാര്‍ട്ടികളെ ചേര്‍ത്തുള്ള ഒരു സഖ്യമായിട്ടായിരിക്കും രജനീകാന്തിന്റെ പാര്‍ട്ടി തെരഞ്ഞൈടുപ്പിനെ നേരിടുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ പാര്‍ട്ട എന്‍ഡിഎ യില്‍ ചേരുമൊ എന്ന കാര്യം വ്യക്തമല്ല.
രജനീകാന്ത് കളത്തിലിറങ്ങുന്നത് എഡിഎംകെയ്കകും ഡിഎംകെയ്ക്കും ബദലായി ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നു. സംഘ്പരിവാറിന്റെ ബുദ്ധികേന്ദ്രമായ എസ് ഗുരുമൂര്‍ത്തിയാണ് രജനീ കാന്തിനെ സ്വാധീനിക്കുന്നതെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ ഇതുവരെ സ്വതന്ത്ര്യമായി ഒരു ശേഷിയുണ്ടാക്കിയെടുക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഡിഎംകെയുമായും എഐഎഡിഎംകെയുമായും നേരത്തെ ബിജെപി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഭരിക്കുന്ന എഐഎഡിഎംകെയുമായി രാഷ്ട്രീയ സഹകരണത്തിലാണ് ബിജെപി.
അടുത്ത സെപ്റ്റംബര്‍ മാസത്തോടെ രജനീകാന്ത് രാഷ്ട്രീയ പ്രചാരണ യാത്ര ആരംഭിക്കുമെന്നാണ് സൂചനയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി സമ്മേളനം അടുത്ത ആഗസ്റ്റില്‍ നടത്താനാണ് പരിപാടിയെന്നും സൂചനയുണ്ട്. 2021 ലാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്.
പൗരത്വ നിയമത്തിന്റെ കാര്യത്തിലടക്കം ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമാണ് രജനീ കാന്ത് സ്വീകരിച്ചത്. 1996 ല്‍ ജയലളിതയ്ക്കതെിരെ പരസ്യ പ്രസ്താവന നടത്തിയതുമുതല്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങളുണ്ടായിരുന്നു. ബിജെപിയുമായുള്ള സഹകരണം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ആദയ നികുതി വകുപ്പിൻ്റെ നടപടികൾ ഉണ്ടാവാതിരുന്നതെന്ന് ആരോപണമുണ്ടായിരുന്നു. കമൽഹാസൻ കടുത്ത ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. സ്വതന്ത്യ ഇന്ത്യയിലെ ആദ്യത്തെ ഭീകരനാണ് നാഥുറാം വിനായക് ഗോഡ്സെ എന്ന പറഞ്ഞതിനെതിരെ ചില ഹിന്ദു തീവ്ര സംഘടനകൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു




Next Story

Related Stories