TopTop
Begin typing your search above and press return to search.

ഭേദഗതികൾ ഇല്ല, വിവാദ ട്രാൻസ്ജെൻഡർ ബില്ലിന് രാജ്യ സഭയുടെ അംഗീകാരം

ഭേദഗതികൾ ഇല്ല, വിവാദ ട്രാൻസ്ജെൻഡർ ബില്ലിന് രാജ്യ സഭയുടെ അംഗീകാരം

ട്രാൻസ്ജെൻഡേഴ്സിന്റെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ബിൽ രാജ്യ സഭ പാസാക്കി. ഓഗസ്റ്റ് 5 ന് ലോക്സഭ പാസാക്കിയ ബില്ലിൽ രാജീവ് ഗൗഡ, തിരുച്ചി ശിവ എന്നിവരുൾപ്പെടെയുള്ള എംപിമാർ ഭേദഗതികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരുമാറ്റവും കൂടാതെയാണ് ബില്‍ രാജ്യസഭ അംഗീകരിച്ചത്.

ശബ്ദവോട്ടോടെയായിരുന്നു ബില്‍ രാജ്യസഭയുടെ അംഗീകാരം നേടിയത്. ട്രാൻസ്ജെൻഡേഴ്സിൻെറ അവകാശ സംരക്ഷണത്തിനായി ദേശീയ അതോറിറ്റി രൂപവത്കരിക്കുന്നതുൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. സാമൂഹിക നീതി സഹമന്ത്രി രതൻലാൽ കട്ടാരിയയാണ് ബിൽ അവതരിപ്പിച്ചത്.

ജന്മനാൽ ഉണ്ടായിരുന്ന ലിംഗത്തിൽ നിന്ന് വ്യതിയാനം പ്രദർശിപ്പിക്കുന്ന, അഥവാ അതിനനു യോജ്യമല്ലാത്ത വ്യക്തിത്വം , സ്വഭാവം എന്നിവ കാണിക്കുന്ന വ്യക്തികളെയാണ് ട്രാൻസ്‌ ജെൻഡർ പ്രൊട്ടക്ഷൻ ബിൽ ഒരു ട്രാൻസ്‌ ജെൻഡർ വ്യക്തിയായി നിർവചിക്കുന്നത്. കൂടാതെ ട്രാൻസ്‌ ജെൻഡർ വിഭാഗത്തിൽ പെട്ടവര്‍ക്ക് എതിരെ വിവേചനവും മാന്യമല്ലാത്ത പെരുമാറ്റവും വിലക്കുന്നതുമാണ് പുതിയബിൽ.

വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ പരിരക്ഷ, പൊതുജനങ്ങൾക്ക് ലഭ്യമായ സൗകര്യങ്ങൾ, സഞ്ചരിക്കാനുള്ള അവകാശം. വസ്ഥുവകകൾ വാടകയ്‌ക്കെടുക്കാനോ താമസിക്കാനോ കൈവശപ്പെടുത്താനോ ഉള്ള അവകാശം, പൊതു അല്ലെങ്കിൽ സ്വകാര്യ പദവി വഹിക്കാനുള്ള അവസരം. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന വിലക്ക്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പൊതു സ്ഥലങ്ങൾ ഉപയോഗിക്കുന്നത് നിഷേധിക്കുകയോ, ഗ്രാമത്തിൽ നിന്നോ വീട്ടിൽ നിന്നോ നീക്കം പുറത്താക്കുന്നതും കുറ്റകരമാണെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, പുതിയ ബിൽ ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ പേരിൽ കൂടുതൽ വിവേചനത്തിനും കളങ്കത്തിനും ഇടയാക്കുമെന്നാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബിൽ ലിംഗഭേദത്തെക്കുറിച്ചാണ് പറയുന്നതെന്നും ഇത് ട്രാൻസ് ജെൻഡേഴ്സ് റൈറ്റ്സ് പ്രസ്ഥാനങ്ങൾ, ഫെമിനിസ്റ്റ് സംഘടനകൾ എന്നിവ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് എതിരാണെന്നും അവർ ആരോപിക്കുന്നു. ഇതിനെല്ലാം പുറമെ ട്രാൻസക് ജെൻഡർ സമൂഹവുമായി കൂടിയാലോചിക്കാതെയാണ് ബിൽ തയ്യാറാക്കിയിട്ടുള്ളതെന്നും പ്രവർത്തകർ വാദിച്ചിരുന്നെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

ട്രാൻസ്‌ ജെൻഡേഴ്സ് വിഭാഗത്തിൽപ്പെട്ടവരോട് സമൂഹത്തിലുള്ള പക്ഷപാത സമീപനം തുടരുന്നതാണ് ബിൽ എന്നും ആരോപണമുണ്ട്. ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റം ബില്ലിന് കീഴിൽ രണ്ട് വർഷം വരെ തടവാണ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ലൈംഗിക പീഡനം കേസുകൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഏഴ് വർഷമാണ്. വലിയ വിവേചനമാണിത്. കൂടാതെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ വ്യക്തിത്വം പൂർണ്ണമായി അംഗീകിക്കുന്നതില്‍ ബിൽ അകലെയാണെന്നും ആക്റ്റിനവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ, ആശങ്കകൾ വ്യക്തമാക്കിക്കൊണ്ട് ഞായറാഴ്ച ഡൽഹിയിലെ പ്രൈഡ് പരേഡും ബില്ലിനെതിരായ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. എന്നിട്ട് പോലും ട്രാൻസ് ജെൻഡേഴ്സ് വിഭാഗത്തിൽ പെട്ടവർക്ക് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാതെയാണ് ബിൽ പാസാക്കി ആക്റ്റിവിസ്റ്റുകൾ‌ പറയുന്നു.


Next Story

Related Stories