TopTop
Begin typing your search above and press return to search.

രാമക്ഷേത്ര നിര്‍മ്മാണം; മധ്യപ്രദേശ് കോണ്‍ഗ്രസ് ഓഫീസില്‍ ആഘോഷം

രാമക്ഷേത്ര നിര്‍മ്മാണം; മധ്യപ്രദേശ് കോണ്‍ഗ്രസ് ഓഫീസില്‍ ആഘോഷം

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങ് ആഘോഷിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ്. ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് രാമനെ പജിക്കുകയും ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രിയും എംപിയുമായ കമല്‍ നാഥാണ് ബുധനാഴ്ച വൈകീട്ട് നടന്ന ആഘോഷങ്ങള്‍ക്കും ആരാധനയ്ക്കും നേതൃത്വം നല്‍കിയത്.

പാര്‍ട്ടി ഓഫീസില്‍ താല്‍ക്കാലികമായി സ്ഥാപിച്ച രാമന്റെ ഛായാചിത്രത്തിന് കമല്‍ നാഥും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പൂജ നടത്തി. പാര്‍ട്ടി ഓഫീസ് മുഴുവന്‍ വൈദ്യുത ബള്‍ബുകളും വിളക്കുകളും കത്തിച്ചു. കമല്‍ നാഥിന്റെ വസതിയിലും വിളക്കുകള്‍ കത്തിച്ചാണ് ആഘോഷം നടത്തിയത്.

രാജ്യത്തിന് ഇത് ചരിത്ര പ്രാധാന്യമുള്ള ദിവസമാണെന്നും രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചത് എല്ലാവര്‍ക്കും സന്തോഷകരമായ നിമിഷമാണെന്നും ആഘോഷ ചടങ്ങില്‍ സംസാരിക്കവെ കമല്‍ നാഥ് പറഞ്ഞു. 1989 ല്‍ രാമരാജ്യം എന്നു വിശേഷിപ്പിച്ചതും, അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇത് പുതിയ കാര്യമല്ല, അതിനാല്‍ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കരുത്,' കമല്‍ നാഥ് പറഞ്ഞു.

രാമ ക്ഷേത്രത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള പ്രഹസനമാണെന്നാണ് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് പേറ്റന്റൊന്നുമില്ല എന്നാണ് കമല്‍ നാഥ് പ്രതികരിച്ചത്.


Next Story

Related Stories