TopTop
Begin typing your search above and press return to search.

മിഥുൻ ചക്രബർത്തിയുടെ മകനും ഭാര്യയ്ക്കുമെതിരെ ബലാത്സംഗക്കേസ്

മിഥുൻ ചക്രബർത്തിയുടെ മകനും ഭാര്യയ്ക്കുമെതിരെ ബലാത്സംഗക്കേസ്

മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍ മഹാക്ഷയിനും ഭാര്യ യോഗിത ബാലിയ്ക്കുമെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. മഹാക്ഷയ് ചക്രബര്‍ത്തി മൂന്ന് വര്‍ഷത്തോളം നടിയെ ബലാത്സംഗം ചെയ്തതായും ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയതായുമാണ് എഫ്‌ഐആറില്‍ പറയുന്നത്. യോഗിതാ ബാലി പീഡനത്തിന് കൂട്ടുനിന്നു എന്നാണ് ആരോപണം.

2015 മേയില്‍ തന്നെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി സോഫ്റ്റ് ഡ്രങ്ക് നല്‍കി മയക്കി ബലാത്സംഗം ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മഹാക്ഷയിനെതിരായ പരാതി. എന്നാല്‍ മഹാക്ഷയ് മദാലസ ശര്‍മയെ ആണ് 2018ല്‍ വിവാഹം കഴിച്ചത്. ഡൽഹി കോടതിയെ ആണ് പരാതിയുമായി നടി സമീപിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നത് മുംബൈയിലായതിനാൽ മുംബയ് പൊലീസിനോട് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.


Next Story

Related Stories