Top

ഉത്തർപ്രദേശിൽ സ്കൂൾ ഉച്ചക്കഞ്ഞിയിൽ എലിക്കുഞ്ഞ്; പത്ത് കുട്ടികൾ ആശുപത്രിയിൽ

ഉത്തർപ്രദേശിൽ സ്കൂൾ ഉച്ചക്കഞ്ഞിയിൽ എലിക്കുഞ്ഞ്; പത്ത് കുട്ടികൾ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. ഉച്ചക്കഞ്ഞിയിൽ എലിക്കുട്ടി ചത്തുകിടക്കുന്നത് കണ്ടത് കുട്ടികളാണ്. ജാൻ കല്യാൺ സൻസ്ഥ കമ്മറ്റി എന്ന ഹാപൂരിലെ ഒരു എൻജിഒയാണ് ഉച്ചക്കഞ്ഞി വിതരണം നടത്തിയത്. ആറാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരുന്നു ഭക്ഷണവിതരണം.

പത്തോളം കുട്ടികൾക്കും ഒരു അധ്യാപകനും ഭക്ഷണം കഴിച്ചശേഷം ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ മുസാഫർനഗർ ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടിട്ടുണ്ട്. എഫ്ഐആർ ഇടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന സര്ഡ‍ക്കാരിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

സ്കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി നിരവധി വിവാദങ്ങള്‍ ഉയർന്നിരുന്നു സംസ്ഥാനത്ത്. സോൻഭദ്ര ജില്ലയിൽ ഒരു ലിറ്റർ പാലിൽ വെള്ളം കലർത്തി 81 കുട്ടികൾക്ക് നൽകിയ സംഭവം കഴിഞ്ഞയാഴ്ചയാണ് നടന്നത്.

കുട്ടികൾക്ക് റൊട്ടിയും ഉപ്പും വിളമ്പിയ സംഭവവും വലിയ വിവാദമായി മാറിയിരുന്നു. കുട്ടികൾക്ക് ഇത്രയും മോശം ഭക്ഷണമാണോ നൽകുന്നതെന്നത് രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇതിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉടനെ നടപടിയുമുണ്ടായി. സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ പൊലീസ് പിടികൂടി.


Next Story

Related Stories