TopTop
Begin typing your search above and press return to search.

വായ്പ തിരിച്ചടവിനുള്ള മോറിട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി, പലിശ നിരക്ക് വീണ്ടും കുറയും പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്

വായ്പ  തിരിച്ചടവിനുള്ള മോറിട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി,    പലിശ നിരക്ക് വീണ്ടും കുറയും  പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്

കോവിഡ് അടച്ചിടല്‍ മൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദാനം നെഗറ്റീവ് ആകുമെന്ന് ഗവർണർ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ വായ്പ നിരക്കുകൾ കുറയും. റിസർവ് ബാങ്ക് തീരുമാനത്തിനനസരിച്ച് തുടർ ദിവസങ്ങളിൽ ബാങ്കുകൾ വായ്പയുടെ പലിശ നിരക്ക് കുറയ്ക്കും. ഇതോടെ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണം എത്തുമെന്നാണ് പ്രതീക്ഷ. ടേം ലോണുകളുടെ തിരിച്ചടവിന് മൂന്ന് മാസത്തേക്കുകൂടി മോറിട്ടോറിയവു്ം പ്രഖ്യാപിിച്ചിട്ടുണ്ട്. ഈമാസം അവസാനം വരെയായിരുന്നു വായ്പകൾക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ വായ്പ തിരച്ചടവിന് ആകെ ലഭിച്ച സാവകാശം ആറുമാസമാകും



റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്കില്‍ നാല്‍പത് ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 4.4 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കിയാണ് കുറച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ചേര്‍ന്ന് മോണിറ്ററി പോളിസി ക്മ്മിറ്റിയോഗത്തിന്റെതാണ് തീരുമാനം. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ആയി കുറച്ചു.അടച്ചിടല്‍ പ്രഖ്യാപനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ നടത്തുന്ന മൂന്നാമത്തെ വാര്‍ത്ത സമ്മേളനമാണ് ഇത്. കോവിഡിൻ്റെ കെടുതികളെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിൽ റിസർവ് ബാങ്ക് മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഗവർണർ പറഞ്ഞു
വ്യാവസായിക വളര്‍ച്ച നിരക്ക് മാര്‍ച്ച് മാസം 17 ശതമാനം കുറഞ്ഞു. അടിസ്ഥാന വ്യവസായങ്ങളുടെ ഉത്പാദനത്തില്‍ 6.5 ശതമാനത്തിന്റെ കുറവുണ്ടായി. ഇന്ത്യയില്‍ ലോക്ഡൗണ്‍ ്പ്രഖ്യാപിച്ചത് മാര്‍ച്ച് 24 ന് മാത്രമാണ്. അതുകൊണ്ട് തന്നെ ഏപ്രിലില്‍ പൂര്‍ണമായി ലോക്ഡൗണ്‍ ആയതിനാല്‍ വളര്‍ച്ച നിരക്ക് വലിയ തോതില്‍ കുറയും.
അതേസമയം ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ 9.2 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി. ഈ മാസം 15 ന്റെ കണക്കനുസരിച്ച് 487 ബില്ല്യണ്‍ ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം.
കഴിഞ്ഞയാഴ്ചയാണ് ധനമന്ത്രി 20 ലക്ഷം കോടി രൂപയുടെതെന്ന് പറഞ്ഞ് സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിച്ചത്.


Next Story

Related Stories