TopTop
Begin typing your search above and press return to search.

രാജ്യത്ത് മരണ സംഖ്യ 1000 പിന്നിട്ടു, രോഗികളില്‍ പകുതിയും നഗരപ്രദേശങ്ങളിലെ 15 ജില്ലകളില്‍

രാജ്യത്ത് മരണ സംഖ്യ 1000 പിന്നിട്ടു, രോഗികളില്‍ പകുതിയും നഗരപ്രദേശങ്ങളിലെ 15 ജില്ലകളില്‍

രാജ്യത്ത് ലോക്ഡൗണ്‍ കാലവാവധി തീരുന്ന മെയ് മൂന്നിന് ശേഷം പല ജില്ലകളിലും കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 18 നെ പരാജയപ്പെടുത്തുന്നതിനുള്ള അടുത്ത ഘട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഗ്രീന്‍ സോണുകളില്‍ ഏറിയ പങ്കും ഗ്രാമീണ മേഖലയിലാണ്.നഗരപ്രദേശങ്ങളിലെ 15 ജില്ലകളിലാണ് പകുതിയിലേറെ കോവിഡ് കേസുകളും. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ വന്‍കിട നഗരങ്ങളില്‍ തുടരുമെന്നാണ് സൂചന. അതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് വിലയിരുത്തിയ ആഭ്യന്തര മന്ത്രാലയം വലിയ നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടായെന്ന് വിലയിരുത്തി. ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ കൈവിട്ടു പോകാതിരിക്കാനായി മെയ് മൂന്നിന് ശേഷമുള്ള നിര്‍ദ്ദേശങ്ങള്‍ ശക്തമായി പാലിക്കണമെന്നും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചു.. എന്നാല്‍ കോവിഡ് കേസുകള്‍ കൂടുന്ന സംസ്ഥാനങ്ങളിലും ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1008 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71 പേരാണ് മരിച്ചത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 31, 787 ആയി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ. ഇവിടെ 10000 ത്തോളം പേർക്ക് വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. 400 ൽ അധികം പേരാണ് ഇതിനകം ഇവിടെ മരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് ഹോട്‌സ്‌പോട്ടുകളായി 129 ജില്ലകളാണ് ഉള്ളത്. രണ്ടാഴ്ച മുമ്പ് 170 ജില്ലകള്‍ ഹോട്‌സ്‌പോട്ടുകളായിരുന്നു. എന്നാല്‍ തീര്‍ത്തും കോവിഡ് രഹിതമായ ജില്ലകളുടെ എണ്ണം 325 ല്‍നിന്ന് 307 ആയിട്ടുണ്ട്. 297 ഓറഞ്ച് സോണുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. മെയ് 15 വരെ ലോക്ഡൗണ്‍ നീട്ടണമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിരുന്നു. രാജ്യത്ത് ഗ്രീന്‍ സോണുകളും ഓറഞ്ച് സോണുകളും കൂടുതലായുള്ളത് ഗ്രാമ പ്രദേശങ്ങളിലാണെന്ന് വ്യക്തമായി. രാജ്യത്തെ കോവിഡ് 19 കേസുകളില്‍ പകുതിയും നഗരമേഖലയിലെ 15 ജില്ലകളിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗ്രീന്‍ സോണുകളില്‍ ഗ്രാമ പ്രദേശങ്ങളാണ് കൂടുതലെന്നും സര്‍ക്കാര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ തെളിഞ്ഞു. ഗ്രീന്‍ സോണുകളിലെ ഗ്രാമീണ ജനസംഖ്യ ശരാശരി 52 ശതമാനമാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഗ്രീന്‍ സോണുകളിലെ ഗ്രാമീണ ജനസംഖ്യ കേരളത്തില്‍ 32 ശതമാനം മാത്രമാണ്. ഗ്രീന്‍ സോണുകളിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കാര്‍ഷിക വൃത്തിയാണെന്നും 2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ മെയ് മൂന്നിന് ശേഷം നിയന്ത്രണങ്ങള്‍ ഗ്രീന്‍ സോണുകളില്‍ പിന്‍വലിച്ചാല്‍ ഗ്രാമീണ കാര്‍ഷിക മേഖലകളാവും കാര്യമായി സജീവമാകുകയെന്ന് വ്യക്തമാണ്. 19 പേര്‍ മരിക്കുകയും 375 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പഞ്ചാബ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മെയ് അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ദന്‍മാരും ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തെലങ്കാനയില്‍ മെയ് ഏഴാം തീയതി വരെ നിയന്ത്രണങ്ങള്‍ നീട്ടിയിട്ടുണ്ട്. സാമ്പത്തിക മേഖലയെ കൂടി പരിഗണിച്ച് മാത്രമെ നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനമെടുക്കാവുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തി്ല്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാനാണ് അനുമതി.


Next Story

Related Stories