TopTop
Begin typing your search above and press return to search.

പാപ്പര്‍ നടപടികൾ ആറ് മാസത്തേയ്ക്ക് നിർത്തിവച്ചേക്കും, ലോക്ക് ഡൗണില്‍ കുടുങ്ങിയ കമ്പനികള്‍ക്ക് ആശ്വാസവുമായി കേന്ദ്രം

പാപ്പര്‍ നടപടികൾ ആറ് മാസത്തേയ്ക്ക് നിർത്തിവച്ചേക്കും, ലോക്ക് ഡൗണില്‍ കുടുങ്ങിയ കമ്പനികള്‍ക്ക് ആശ്വാസവുമായി കേന്ദ്രം

കൊവിഡ് 19 ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവോ ഓര്‍ഡിനന്‍സോ കൊണ്ടുവന്നേക്കും. അടുത്തയാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ക് ഡൗണ്‍ മൂലം പാപ്പരാകുന്ന അവസ്ഥ നേരിടുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കും. അതേസമയം നേരത്തെ തന്നെ പാപ്പരായിട്ടുള്ള കമ്പനികള്‍ക്ക് ഈ ഇളവുകള്‍ നല്‍കില്ല. 2016 ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്്‌റപ്റ്റ്‌സി കോഡില്‍ വരുത്തുന്ന പുതിയ വ്യവസ്ഥ, അടുത്ത ആറ് മാസത്തേയ്ക്ക് ബാങ്ക്‌റപ്റ്റ്‌സി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായും കൊവിഡ് വ്യാപനം എങ്ങനെയാണ് മുന്നോട്ടുപോകുന്നത് എന്നതിന് അനുസരിച്ചായിരിക്കും ഇതി നീട്ടണോ വേണ്ടയോ എന്ന തീരുമാനമുണ്ടാവുക.

2016 നിയമപ്രകാരം ഒരു ദിവസം വായ്പ തിരിച്ചടയ്ക്കല്‍ വൈകിയാല്‍ പോലും അത് കിട്ടാക്കടമായി (നിഷ്‌ക്രിയ ആസ്തി) കണക്കാക്കാം. നീണ്ട ലോക്ക് ഡൗണ്‍ മൂലം പല കമ്പനികള്‍ക്കും കരാര്‍പ്രകാരം പ്രവര്‍ത്തിക്കാനും പേയ്‌മെന്റുകള്‍ നല്‍കാനും കഴിയാതെ വന്നിട്ടുണ്ട്. സാധാരണ നിലയില്‍ ഇത് നിയമനടപടികളിലേയ്ക്ക് നീങ്ങാവുന്നതാണ്. പല ചെറിയ കമ്പനികളും ശമ്പളം നല്‍കാനും വായ്പാകുടിശിക അടച്ചുതീര്‍ക്കാനും ബുദ്ധിമുട്ടുകയാണ്. ജി എസ് ടിയും (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്) കമ്പനികളെ ബുദ്ധിമുട്ടിലാക്കുന്നു. ഇത് നിഷ്‌ക്രിയ ആസ്തിയുണ്ടാക്കുന്നു (എന്‍പിഎ).

നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഇളവുകള്‍ നല്‍കി, ലോക്ക് ഡൗണ്‍ തുടരാനാണ് കേന്ദ്രം ആലോചിക്കുന്നത്.


Next Story

Related Stories