TopTop
Begin typing your search above and press return to search.

ഉത്തരാഖണ്ഡ് ദുരന്തം: 27 പേരെ രക്ഷപെടുത്തി, 200ഓളം പേര്‍ക്കായി തിരച്ചില്‍, അമ്പതോളം പേര്‍ തുരങ്കത്തില്‍

ഉത്തരാഖണ്ഡ് ദുരന്തം: 27 പേരെ രക്ഷപെടുത്തി, 200ഓളം പേര്‍ക്കായി തിരച്ചില്‍, അമ്പതോളം പേര്‍ തുരങ്കത്തില്‍

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ റെനി ഗ്രാമത്തിലെ തപോവന്‍ അണക്കെട്ടിന് സമീപത്തേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 153 പേരെയാണ് കണ്ടെത്താനുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ അമ്പതോളം പേര്‍ മേഖലയിലെ തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്ന്. ഇതുവരെ 27 പേരെയാണ് രക്ഷിക്കാനായത്. അതേസമയം, ദുരന്തത്തില്‍ 14 പേര്‍ മരിച്ചതായാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. 203 പേരെ കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അപകടം നടക്കുന്ന ദിവസം തപോവന്‍ അണക്കെട്ടിലേക്ക് 178 പേര്‍ക്ക് പാസ് അനുവദിച്ചിരുന്നതായാണ് രേഖകള്‍.

രണ്ടര കിലോമീറ്ററോളം നീളമുള്ള തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രാത്രി മുഴുവന്‍ ജെസിബികളെത്തിച്ച് തുരങ്കപാതയിലെ മണ്ണ് നീക്കുന്ന ജോലികളിലാണ് തീര്‍ത്തത്. എട്ട് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനുശേഷമാണ് തുരങ്കമുഖത്തെ മണ്ണ് നീക്കാനായത്.

തപോവന്‍ ഡാമിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങള്‍ നീക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.മഞ്ഞുമല ഇടിയാന്‍ ഇനിയും സാധ്യതയുണ്ടോ എന്നറിയാന്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകള്‍ സ്ഥലത്ത് ആകാശനിരീക്ഷണം നടത്തുന്നുണ്ട്.


Next Story

Related Stories