TopTop
Begin typing your search above and press return to search.

കാശ്മീരിലെ നിയന്ത്രണങ്ങളും അറസ്റ്റുകളും അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രമേയം

കാശ്മീരിലെ നിയന്ത്രണങ്ങളും അറസ്റ്റുകളും അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രമേയം

ജമ്മുകാശ്മീരില്‍ നാല് മാസത്തിലേറെക്കാലമായി തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വീണ്ടും അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. അമേരിക്കന്‍ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇന്ത്യ വലിയ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കാശ്മീരിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും ആളുകളെ തടവില്‍വെയ്ക്കുന്നതിനെയുമെതിരെ വീണ്ടും പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യന്‍ വംശജയായ പ്രമീള ജയ്പാലാണ് പ്രമേയം അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പ്രതിനിധി സ്റ്റീവ് വാട്കിന്‍സ് പ്രമേയത്തെ പിന്താങ്ങി. ഇത് രണ്ടാം തവണയാണ് കാശ്മീര് വിഷയത്തില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം വരുന്നത്. നവംബര്‍ 22 -ാം തീയതി റാഷിബ്ദ താലിബ് കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചുകൊണ്ടും സ്വയം നിര്‍ണായവകാശത്തെ പിന്താങ്ങിയും പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി കൂടി പിന്താങ്ങി ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള പ്രമേയം കൂടുതല്‍ ഗൗരവത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വെളളിയാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തിണെങ്കിലും പ്രമേയം പാസ്സാകുമെന്നാണ് സൂചന. താലിബിന്റെ പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യ സബ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പുതിയ പ്രമേയം കാശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നോ, 370 -ാം വകുപ്പ് റദ്ദാക്കിയതിനെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഇന്ത്യ കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും അറസ്റ്റിനെ കുറിച്ചുമാണ് പ്രമേയത്തില്‍ പറയുന്നുണ്ട്. ഇതിന് പുറമെ അതിര്‍ത്തി കടന്നുള്ള ഭീകരരില്‍നിന്ന് ഇന്ത്യ നേരിടുന്ന ഭീഷണിയെകുറിച്ചും പ്രമേയത്തില്‍ വിശദമാക്കു ന്നുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണം ഇന്ത്യക്കാരനെ ഉപയോഗിച്ച് പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ചെയ്തതാണെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ പിന്നീടാണ് ഇന്ത്യ നടത്തുന്ന അമിതാധികാര പ്രയോഗത്തെയും സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെയും വിമര്‍ശിക്കുന്നത്. സുരക്ഷ നടപടികള്‍ സ്വീകരിക്കുമ്പോഴും മനുഷ്യാവാകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന ഇന്ത്യ ഉറപ്പുവരുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കാശ്മീരില്‍ തടവിലാക്കിയവരെ വിട്ടയക്കണമെന്ന് ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കണമെന്നും പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാശ്മീരിലെ നിയന്ത്രണണങ്ങള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തയച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ ഭരണ ഘടന യുടെ370ാം വകുപ്പ് പ്രകാരം കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ആ മേഖലയെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റി ഉത്തരവ് ഇറക്കിയത്. ഇതേ തുടര്‍ന്ന് നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളെ തടവിലിടുകയാണ് ചെയ്തത്.


Next Story

Related Stories