TopTop
Begin typing your search above and press return to search.

25,000 കോടിയുടെ പദ്ധതി; സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനും റെയില്‍വേയ്ക്ക് 5 ജി സ്‌പെക്ട്രം

25,000 കോടിയുടെ പദ്ധതി; സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനും റെയില്‍വേയ്ക്ക് 5 ജി സ്‌പെക്ട്രം

ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനുമായി റെയില്‍വേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സിഗ്‌നല്‍ നവീകരണത്തിനും റെയില്‍വേയില്‍ 5 ജി സ്‌പെക്ട്രം നടപ്പാക്കലിനുമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25,000 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

നിലവില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിക്കുന്ന റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രവും നല്‍കും.ഇതുവഴി റെയില്‍വേയുടെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുത്തുകയും റെയില്‍ യാത്ര സുരക്ഷിതമാക്കുകയും ചെയ്യും. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതിനുപുറമെ, തദ്ദേശീയമായി വികസിപ്പിച്ച എ.ടി.പി (ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍) സംവിധാനമായ ടി.സി.എ.എസിനും(ട്രെയിന്‍ കൂളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം) ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്‍കി. ഇത് ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കുക്കുകയും അതിലൂടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുകയും ചെയ്യും.

ഇത് റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളിലും പരിപാലന വ്യവസ്ഥയിലും തന്ത്രപരമായ മാറ്റം കൊണ്ടുവരും. ഇത് സുരക്ഷമെച്ചപ്പെടുത്തുകയും നിലവിലുള്ള പശ്ചാത്തലസൗകര്യം ഉപയോഗിച്ച് കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളുന്നതിനായി ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഈ ആധുനിക റെയില്‍ ശൃംഖല ഗതാഗതചെലവ് കുറയ്ക്കുന്നതിനും ഉയര്‍ന്ന കാര്യക്ഷമതയ്ക്കും കാരണമാകും.

സുരക്ഷിതവും വിശ്വസനീയവുമായ ശബ്ദ, വീഡിയോ, വിവരങ്ങളിലുടെ ആശയവിനിമയ സേവനങ്ങള്‍ നല്‍കുക എന്നതാണ് റെയില്‍വേ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോക്കോ പൈലറ്റും ഗാര്‍ഡുകളും തമ്മില്‍ തടസമില്ലാതെ ആശയവിനിമയം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. സിഗ്‌നല്‍ സംവിധാനവും മാറും. കോച്ചുകളില്‍ ഉള്‍പ്പെടെ സിസിടിവി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കാനും ഇതുവഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.


Next Story

Related Stories