ലോകത്ത് എറ്റവും സംതൃപ്തരായ മുസ്ലീം ജനവിഭാഗം ഇന്ത്യയിലുള്ളവരാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിവിധ വിശ്വാസങ്ങള്‍ സ്വീകരിക്കുന്ന മത വിഭാഗങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന സാഹചര്യമാണ് ഇന്ത്യയുടെ അന്തസത്തയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദി പ്രസിദ്ധീകരണമായ വിവേകിന് നല്കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം.
സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടിയാണ് ചിലര്‍ മതഭ്രാന്തും സമുദായ ഭിന്നതയും വളര്‍ത്തുന്നത്. ഇന്ത്യയുടെ ചരിത്രം എന്നും രാജ്യത്തിന്റെ സംസ്കാരത്തെ ആക്രമിക്കുന്നവര്‍ക്കെതിരെ ഒന്നിച്ച് പോരാടിയതിന്റെതാണ്. മുകള്‍ ചക്രവര്‍ത്തി അക്ബറിനെതിരെ യുദ്ധം നയിച്ച മെവാര്‍ രാജാവ് മഹാറാണ് പ്രതാപിന്റെ സൈന്യത്തിലും മുസ്ലീംങ്ങള്‍ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആര്‍എസ്എസ് മേധാവി വിശദീകരിച്ചു.
ലോകത്ത് സന്തുഷ്ടരായ മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ്. ഒരു വിദേശ മതം രാജ്യം ഒരുകാലത്ത് ഇവിടെ അടക്കിവാണിട്ടും അവര്‍ ഇന്നും ഇവിടെ അവശേഷിക്കുന്നു. ലോകത്ത് എവിടെയാണ് ഇത്തരം ഒരു സാഹചര്യമുള്ളത്. പാകിസ്താന് മുസ്ലീംങ്ങള്‍ക്കായി മാത്രം രൂപീകരിച്ച രാജ്യമാണ്. അവിടെ മറ്റ് മതങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ല.
നമ്മുടെ ഭരണഘടന ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്ന് ഒരിടത്തും പറയുന്നില്ല. ഇനിമുതല്‍ ഹിന്ദുക്കള്‍ മാത്രമേ ഇവിടെ കേള്‍ക്കൂ എന്നും; നിങ്ങള്‍ക്ക് ഇവിടെ താമസിക്കണമെങ്കില്‍ ഹിന്ദുക്കളുടെ ശ്രേഷ്ഠത അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ മറ്റുള്ളവര്‍ക്കും ഒരു ഒരു ഇടം സൃഷ്ടിച്ചു. ഇതാണ് നമ്മുടെ രാഷ്ട്രത്തിന്റെ സ്വഭാവം, ആ അന്തര്‍ലീന സ്വഭാവത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്. ഇന്ത്യയോടും അതിന്റെ സംസ്കാരത്തോടുമുള്ള ഭക്തി ഉണരുമ്പോള്‍, എല്ലാ മതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അപ്രത്യക്ഷമാവും. എല്ലാ മതങ്ങളില്‍ പെട്ടവരും ഒരുമിച്ച് നില്‍ക്കുകയും ചെയ്യുമെന്നും ഭാഗവത് പറയുന്നു. അയോധ്യയിലേത് ആരാധനയ്ക്ക് മാത്രമുള്ള ക്ഷേതമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തിന്റെ സംസ്കാരത്തിന്റെ പ്രതീകമാണെന്നും വ്യക്തമാക്കുന്നു.