Top

ഗാന്ധിജിയുടെ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളെന്ന് ആര്‍എസ്എസ്; ഗാന്ധി സ്മരണയുമായി ഓര്‍ഗനൈസര്‍

ഗാന്ധിജിയുടെ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളെന്ന് ആര്‍എസ്എസ്; ഗാന്ധി സ്മരണയുമായി ഓര്‍ഗനൈസര്‍

ഗാന്ധിജിയുടെ 150ാം ജന്മദിനം രാജ്യം ആചരിക്കുന്ന വേളയിൽ രാഷ്ട്ര പിതാവിനെ അനുസ്മരിച്ച് ആർഎസ്എസ്. തങ്ങളുടെ മുഖപത്രമായ ഓർഗനൈസറിലാണ് സംഘടന 'ഗാന്ധിജിയെ ഓർമ്മിക്കുമ്പോൾ' എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മന്‍മോഹൻ വൈദ്യ എഴുതിയ ലേഖനത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ രാജ്യത്ത് സജീവമായി നിലനിർത്തുന്നതിൽ സംഘടന വഹിക്കുന്ന പങ്കിനെയാണ് ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ പ്രവൃത്തി തുടരുമെന്നും ലേഖനം പറയുന്നു. 1934 ൽ വാർദ്ധയിലെ ആർഎസ്എസ് ക്യാംപ് സന്ദര്‍ശിച്ച ഗാന്ധിജി (ഭഗ്വ ധ്വജ്) സംഘടനയുടെ രീതിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള ചിത്രീകരണവും ലേഖനത്തോടൊപ്പം ചേർത്തിട്ടുണ്ട്.

ഇതിന് പുറമെ മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജീവിത വീക്ഷണ സ്വായത്തമാക്കണമെന്ന തലക്കെട്ടിലാണ് ലേഖനം.

ഗ്രാമവികസനം, ജൈവകൃഷി, പശു സംരക്ഷണം, സാമൂഹിക സമത്വം, ഐക്യം, സ്വദേശി ഭാഷാ സംരക്ഷണം, വിദ്യാഭ്യാസം, സ്വദേശി സമ്പദ്‌വ്യവസ്ഥ, ജീവിതശൈലി എന്നിവയിലൂടെ ഗാന്ധിജിയുടെ ആശയങ്ങൾ സംഘപരിവാർ സജീവമായി നിലനിർത്തുന്നെന്നും ഡോ. മൻമോഹൻ വൈദ്യ ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഗാന്ധിയും ഗോഡ്‌സെയും തമ്മിലുള്ളതായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരക്കാർ ചെയ്യുന്നത് മഹാത്മാവിന്റെ ജീവിതത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ്. അസത്യത്തെയും അക്രമത്തെയും അവർ ആശ്രയിക്കുന്നു. ഗാന്ധിജിയുടെ ആശയങ്ങൾ സംരക്ഷിക്കുന്നവർ എന്ന് അവകാശപ്പെടുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ ശ്രമിക്കുന്നതും വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
എന്നാൽ, ഗാന്ധിയൻ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നവർ അവരുടെ ഉച്ചാരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും അവർ ഒരിക്കലും ഗോഡ്‌സെയുമായുള്ള താരതമ്യത്തിനുള്ള വഴി സ്വീകരിക്കില്ലെന്നും ലേഖനം പറയുന്നു. ഗാന്ധിജിയെക്കുറിച്ച് സംഘപരിവാറിനുള്ളില്‍ നടക്കുന്ന നിരവധി ചർച്ചകളിൽ താൻ പങ്കെടുത്തിട്ടുണ്ട്, എന്നാൽ ഗോഡ്സെയെ പരാമർശിക്കുന്നത് കേട്ടിട്ടില്ലെന്നും മൻമോഹൻ വൈദ്യ അവകാശപ്പെടുന്നു. ഗാന്ധിജിയുമായുള്ള ആർ‌എസ്‌എസിന്റെ ബന്ധത്തെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും വസ്തുതകളുടെ കൃത്യമായ പരിശോധന കൂടാതെയാണ് ആളുകൾ അനുമാനങ്ങൾ നടത്തുന്നത്. എഴുത്തുകാരുടെ പ്രത്യയശാസ്ത്ര കോണിൽ നിന്നാണ് പലപ്പോളും ഈ ബന്ധം വിലയിരുത്തപ്പെടുന്നത്. മിക്കതിലും 'സത്യവുമായി' യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യമെന്നും വൈദ്യ പറയുന്നു.
മുസ്‌ലിം സമുദായത്തിലെ തീവ്രവാദ, ജിഹാദി ഘടകങ്ങളോട് അദ്ദേഹം സ്വീകരിച്ചിരുന്ന മൃദു സമീപനത്തോടും അദ്ദേഹത്തോടുമുള്ള ചില വിയോജിപ്പുകൾ നിലനിൽക്കെ തന്നെ സ്വാതന്ത്ര്യസമരത്തിനുള്ള പൊതുജന പിന്തുണ വിപുലീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആർ‌എസ്‌എസ് എല്ലായ്പ്പോഴും അഭിനന്ദിച്ചിരുന്നു. ഗ്രാമ സ്വരാജ്, സ്വദേശി, പശു സംരക്ഷണം, തൊട്ടുകൂടായ്മ ഇല്ലാതാക്കൽ തുടങ്ങിയ സൃഷ്ടിപരമായ പരിപാടികൾക്ക് ഗാന്ധിജിയുടെ നിലകൊണ്ടു. എന്നാൽ ഇതോടൊപ്പം ഹൈന്ദവതയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും താൽപര്യവും നിഷേധിക്കാനാവാത്തതാണെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി പറയുന്നു.
സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസ് പങ്ക് ചൂണ്ടിക്കാട്ടുന്നതിനായി സംഘടനയുടെ സ്ഥാപകൻ ഡോ. ഹെഡ്ഗെവാറിന്റെ ജയിൽ വാസം ഉൾപ്പെടെയും മൻമോഹൻ വൈദ്യ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹെഡ്‌ഗെവർ 1921-ലെ നിസ്സഹകരണ പ്രസ്ഥാനത്തിലും 1930 ലെ സിവിൽ നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവ പങ്കാളിയായിരുന്നു. വിവിധ ഘട്ടങ്ങളിൽ തടവ് അനുഭവിച്ചിട്ടുണ്ടെന്നും ലേഖനം അവകാശപ്പെടുന്നു.
ഗാന്ധി വധിക്കപ്പെട്ടപ്പോൾ അന്നത്തെ ആർഎസ്എസ് തലവന്‍ ഗോള്‍വാള്‍ക്കര്‍ അപലപിച്ചതിനെ കുറിച്ചും ലേഖനം പരാമർശിക്കുന്നുണ്ട്. 1948 ജനുവരി 30 ന് ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ 'ഗുരുജി', ദേവദാസ് ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, വല്ലഭായ് പട്ടേൽ എന്നിവർക്ക് ടെലിഗ്രാമിലൂടെ അനുശോചന സന്ദേശം അയച്ചെന്നും അദ്ദേഹം പറയുന്നു. "താൻ ഒരു തീവ്രഹിന്ദുവാണെന്ന് മഹാത്മജി പറയുമായിരുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിലും രാഷ്ട്രീയത്തിലും സത്യത്തിനും അഹിംസയ്ക്കും നൽകിയ പ്രാധാന്യത്തിന് പിന്നിൽ അദ്ദേഹത്തിലെ ഹിന്ദുത്വം മാത്രമാണെ"ന്നും മൻമോഹൻ വൈദ്യ അവകാശപ്പെടുന്നു.
അതേസമയം, ആർഎസ്എസ് ഗാന്ധിജിയെ പ്രകീർത്തിച്ച നിമിഷങ്ങൾ എണ്ണിപ്പറഞ്ഞാണ് മോഹൻ ഭാഗവതിന്റെ ലേഖനം. 1922ൽ കോൺഗ്രസ് പൊതുയോഗത്തിൽ ഹെഡ്ഗേവാർ അദ്ദേഹത്തെ പുണ്യപുരുഷനെന്ന് വിശേഷിപ്പിച്ചിരുന്നെന്ന് ചൂണ്ടിക്കാട്ടുന്നു. വിഭജനത്തെ തുടർന്ന കലാപകലുഷിതമായ കാലത്ത് ഡൽഹിയിലെ ഗാന്ധിയുടെ താമസസ്ഥലത്തിന് സമീപത്തുള്ള ആർഎസ്എസ് ശാഖയിൽ അദ്ദേഹം വന്നിരുന്നെന്നും സ്വയംസേവകരെ അഭിസംബോധന ചെയ്തിരുന്നെന്നും മോഹൻ ഭാഗവത് പറയുന്നു.

എഡിറ്റോറിയല്‍:റോഡ് ക്ലീന്‍ ചെയ്യാനും വൃത്തിയെക്കുറിച്ച് ഉപന്യാസം രചിക്കാനുമുള്ള വിഷയം മാത്രമല്ല മഹാത്മാ ഗാന്ധി


Next Story

Related Stories