TopTop
Begin typing your search above and press return to search.

കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍; അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമില്ല

കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍; അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമില്ല

രാജ്യത്ത് കൊറോണ പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആര്‍ടിപിസിആര്‍ പരിശോധന ചുരുങ്ങിയത് 70 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടയിലാണ് ഇതുസംബന്ധിച്ച ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എത്തിയിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് പുതിയ നിര്‍ദ്ദേശം. 10 ദിവസത്തെ ഹോം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ, അവസാനത്തെ മൂന്നുദിവസങ്ങളില്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തവരും ആര്‍ടിപിസിആര്‍ ചെയ്യേണ്ടതില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല.

ടെസ്റ്റിംഗ്, ട്രാക്കിംഗ്, ട്രെയ്‌സിംഗ്, ഐസൊലേഷന്‍ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുളള മാര്‍ഗം. രോഗം സ്ഥിരീകരിക്കുന്നവര്‍ വീട്ടില്‍ ചികിത്സയില്‍ തുടരുന്നതും വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുളള ഫോമുകളില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തില്‍ ഈ വിവരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഐസിഎംആര്‍ പറയുന്നു.


Next Story

Related Stories