TopTop
Begin typing your search above and press return to search.

ഗ്രാമീണ സമ്പദ് വ്യവസ്ഥയും തകരുന്നു, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞു, നഗരങ്ങളില്‍ നിന്നുള്ള വരുമാനം ഇല്ലാതാകുന്നു

ഗ്രാമീണ സമ്പദ് വ്യവസ്ഥയും തകരുന്നു, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞു, നഗരങ്ങളില്‍ നിന്നുള്ള വരുമാനം ഇല്ലാതാകുന്നു

കോവിഡ് കാലത്ത് ഇന്ത്യന്‍ ഗ്രാമങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞതായി കണക്കുകള്‍ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മൂന്ന് ശതമാനം വളര്‍ച്ചയാണ് കാര്‍ഷികമേഖലയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് വിളകളുടെ വിലയിടിവിലേയ്ക്കാണ്.

കുടിയേറ്റ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഗ്രാമങ്ങളിലെ വീടുകളില്‍ തിരിച്ചെത്തി. ഇത് ഗ്രാമങ്ങളുടെ വരുമാനം കുറയാനിടയാക്കിയിട്ടുണ്ട്. ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളുടെ ജിഡിപിയുടെ 35 ശതമാനത്തിനടുത്ത്, കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേയ്ക്കയക്കുന്ന പണമാണ്. കൃഷി ചെയ്യാത്ത കുടുംബങ്ങളുടെ വരുമാനം ഈ പണമാണ്. കുടിയേറ്റ തൊഴിലാളികളുടെ വരുമാനത്തില്‍ 60 ശതമാനവും ബിഹാറിലേയ്ക്കും ഉത്തര്‍പ്രദേശിലേയ്ക്കുമാണ് പോകുന്നത്. ലോക്ക് ഡൗണിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 64 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേ്ക്ക് തിരിച്ചുപോയി. ഇതിനിടെയാണ് നഗരകേന്ദ്രങ്ങളില്‍ നിന്ന് അതിവേഗം ഗ്രാമങ്ങളിലേയ്ക്ക് കോവിഡ് പടരുന്നത്. ഭൂരിഭാഗം ഇന്ത്യന്‍ ഗ്രാമങ്ങളിലും മതിയായ ചികിത്സാ സൗകര്യങ്ങളില്ല.

ഗ്രാമങ്ങളിലെ വാഹനങ്ങള്‍ക്കും മറ്റുമുള്ള ഡിമാന്‍ഡ് കാര്യമായി കുറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ ഒരു ഭാഗം നല്ല വിളയില്‍ നിന്ന് ഗുണം നേടിയപ്പോള്‍ മറ്റൊരു ഭാഗത്തിന് ഒരു ഗുണവുമുണ്ടായില്ല എന്ന് മുന്‍ ചീഫ് സ്റ്റാറ്റിറ്റീഷ്യനായ പ്രൊണാബ് സെന്‍ പറയുന്നു. ജൂണ്‍ വരെയുള്ള ഏറ്റവും പുതിയ ക്വാര്‍ട്ടേര്‍ലി ജിഡിപി ഡാറ്റ പറയുന്നത് ഇന്ത്യന്‍ വളര്‍ച്ചാനിരക്കില്‍ 23.9 ശതമാനം ഇടിവുണ്ടായി എന്നാണ്. സര്‍ക്കാരിന്റെ ഉപഭോഗ ചെലവ് 16 ശതമാനം വര്‍ദ്ധിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രം നല്‍കാത്തത് പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു. മോത്തിലാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഈക്വിറ്റീസിന്റെ കണക്ക് പ്രകാരം 14 സംസ്ഥാനങ്ങളില്‍ 18.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.


Next Story

Related Stories