TopTop
Begin typing your search above and press return to search.

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം; സ്പുട്‌നിക് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ ലഭിച്ചേക്കും

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം;  സ്പുട്‌നിക് വാക്‌സിന്  അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ ലഭിച്ചേക്കും

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ അഞ്ച് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്-5ന് പത്തുദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡോ. റെഡ്ഡീസ് ലാബൂമായി സഹകരിച്ചാണ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണത്തിന് എത്തിക്കുന്നത്.

ഈ വര്‍ഷം മൂന്നാം പാദത്തോടെ അഞ്ച് വാക്‌സിനുകള്‍ കൂടി പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സ്പുട്‌നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നൊവാക്‌സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ എന്നിവയാണവ. വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അംഗീകാരം നല്‍കുമ്പോള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുകയും കൂടുതല്‍ ഡോസുകള്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വാക്‌സിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നീക്കം നടത്തുന്നത്. വാക്സിന്‍ ഡോസുകള്‍ നിര്‍മിക്കുന്നതിനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെട്രോ ബയോഫാര്‍മ, ഗ്ലാന്റ് ഫാര്‍മ, സ്റ്റെലിസ് ബയോഫാര്‍മ, വിക്രോ ബയോടെക് തുടങ്ങിയ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍.ഡി.എഫ്.) ധാരണയിലെത്തിയിട്ടുണ്ട്.



Next Story

Related Stories