TopTop
Begin typing your search above and press return to search.

ആര്‍എസ്എസ്സിനോട് ആശയപരമായി വിയോജിച്ച് കമ്യൂണിസ്റ്റായത് അഭിമാനകരമായ വളര്‍ച്ച; ചര്‍‌ച്ചയാകുന്നതില്‍ ഉത്കണ്ഠയില്ല: എസ് രാമചന്ദ്രന്‍ പിള്ള

ആര്‍എസ്എസ്സിനോട് ആശയപരമായി വിയോജിച്ച് കമ്യൂണിസ്റ്റായത് അഭിമാനകരമായ വളര്‍ച്ച; ചര്‍‌ച്ചയാകുന്നതില്‍ ഉത്കണ്ഠയില്ല: എസ് രാമചന്ദ്രന്‍ പിള്ള

ചെറിയ പ്രായത്തിലെ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുന്നതില്‍ ഉത്കണ്ഠയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ആ ബന്ധം ഉപേക്ഷിച്ച് പതിനെട്ടാംവയസ്സില്‍ തന്നെ കമ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമാണുള്ളത്. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച തന്നെ രക്ഷിതാക്കളാണ് ആര്‍‌എസ്എസ് ശാഖയിലേക്ക് അയച്ചത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് പതിനെട്ടാംവയസ്സില്‍ തന്നെ കമ്മ്യൂണിസ്റ്റായി താന്‍ മാറി.

എസ് രാമചന്ദ്രന്‍ പിള്ളയുടെ 'ആര്‍എസ്എസ് ബന്ധം' പറഞ്ഞു കൊണ്ട് ജന്മഭൂമിയില്‍ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കായംകുളത്ത് ശാഖ നടത്തുന്നതിന്റെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയായിരുന്നു ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിൽ പ്രവർത്തകനായിരുന്നത്. 15 വയസ്സു വരെയാണ് എസ്ആര്‍പി ശാഖയില്‍ പോയിരുന്നത്.

"ഞാന്‍ ജനിച്ചതു തന്നെ 1938ലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപീകരിക്കുന്നത് 1937ലാണ്. എന്റെ കുടുംബം ഒരു കമ്യൂണിസ്റ്റ് കുടുംബമല്ല. ഒരു യാഥാസ്ഥിതിക മതവിശ്വാസികളുടെ കുടുംബമാണ്. നാട്ടില്‍ ആര്‍എസ്എസ്സിന്റെ ഒരു ശാഖ വന്നപ്പോള്‍ അച്ഛനമ്മമാര് പറഞ്ഞു താനുംകൂടി പോകൂ. കുറെനാള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയാതെ വന്നു."

ആര്‍എസ്എസ്സില്‍ നിന്നും വിയോജിച്ച് പുറത്തുപോന്ന് കമ്യൂണിസ്റ്റുകാരനായത് അഭിമാനകരമായ വളര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍‍ത്തു. മനോരമാ ന്യൂസില്‍ ജോണി ലൂക്കോസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Next Story

Related Stories