TopTop
Begin typing your search above and press return to search.

കോവിഡിലും പടക്കനിരോധനത്തിലും ദീപാവലി, 'പച്ചപ്പടക്കം' രണ്ട് മണിക്കൂര്‍ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

കോവിഡിലും പടക്കനിരോധനത്തിലും ദീപാവലി, പച്ചപ്പടക്കം രണ്ട് മണിക്കൂര്‍ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

ദീപാവലി (ഉത്തരേന്ത്യയില്‍ ദിവാലി), ഛാത്ത് പൂജ, ഗുരുപൂരബ്, ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് പരിസ്ഥിതി സൗഹൃദ പച്ചപ്പടക്കങ്ങള്‍ ഉപയോഗിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ അനുമതി സുപ്രീം കോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ തെലങ്കാന ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. തെലങ്കാന ഫയര്‍വര്‍ക്‌സ് ഡീലേഴ്സ് അസോസിയേഷന്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ അനുമതി നല്‍കിയത്.

അന്തരീക്ഷ മലിനീകരണം കോവിഡ് കൂടുതൽ രൂക്ഷമാക്കാനിടയാക്കുമെന്നത് കണ്ടാണ് ഇത്തവണ പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്. ഡൽഹിയിൽ പ്രതീക്ഷിച്ചത് പോലെ ശീതകാലത്ത് കോവിഡ് കേസുകൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ മലിനീകരണം മാത്രമുണ്ടാക്കുന്ന രാസവസ്തുക്കളാണ് പച്ചപ്പടക്കങ്ങളില്‍ ഉപയോഗിക്കുന്നത്. സാധാരണ മറ്റ് പടക്കങ്ങള്‍ 160 ഡെസിബെല്ലോളം ശബ്ദം പുറത്തുവിടുമ്പോള്‍ പച്ചപടക്കങ്ങള്‍ക്ക് 110-125 ഡെസിബെലേ ഉണ്ടാകൂ.


Next Story

Related Stories