TopTop

ശബരിമല പുനഃപരിശോധന ഹര്‍ജി കേള്‍ക്കില്ലെന്ന് ഭരണഘടന ബഞ്ച്, പരിഗണിക്കുക മതാചാരങ്ങളും നിയമവുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങൾ

ശബരിമല പുനഃപരിശോധന ഹര്‍ജി കേള്‍ക്കില്ലെന്ന് ഭരണഘടന ബഞ്ച്,  പരിഗണിക്കുക മതാചാരങ്ങളും നിയമവുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങൾ

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് ഭരണഘടന ബഞ്ച്. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ മാത്രമായിരിക്കും കേള്‍ക്കുകയെന്ന ഒമ്പതംഗ ബഞ്ച് വ്യക്തമാക്കി.

വിശാല ബഞ്ചിന്റെ മുന്നില്‍ ഏഴ് ചോദ്യങ്ങളാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. മതാചാരങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയുമോ എന്നതടക്കമുളള വിഷയങ്ങളിലാണ് കോടതി വാദം കേള്‍ക്കുക.
മത സ്വാതന്ത്ര്യവും തുല്യത, ധാർമ്മികത തുടങ്ങിയ ഏഴ് പൊതു വിഷയങ്ങളാണ് കോടതി വാദം കേൾക്കുക. ആചാരങ്ങൾ മതത്തിന് ഒഴിച്ചുകൂടാനാവാത്തതാണോ എന്ന കാര്യം കോടതിയാണോ തീരുമാനിക്കേണ്ടത് എന്ന വിഷയത്തിലും ഭരണഘടനാ ബഞ്ച് വാദം കേൾക്കും.
ചുരുക്കത്തിൽ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടന വകുപ്പുകളിലെ വ്യവസ്ഥകള്‍, ഭരണഘടന ധാര്‍മ്മികത, ഹൈന്ദവ വിഭാഗങ്ങളെക്കുറിച്ച് വ്യക്തത വരുത്തുക, മതാചാരങ്ങളുടെ ഭരണഘടന സംരക്ഷണം സംബന്ധിച്ച വിഷയം, ആചാരങ്ങളിലെ കോടതി ഇടപെടലിന്റെ സാധ്യത, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനം, ബോറ വിഭാഗത്തിലെ ചേല കര്‍മം, തുടങ്ങിയ വിഷയങ്ങളാണ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുക

ശബരിമലയുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോഴാണ് അഞ്ചംഗ ബഞ്ച് ആചാരക്രമം, ഭരണഘടനാ ധാര്‍മ്മികത തുടങ്ങിയ ഏഴ് വിഷയങ്ങള്‍ വിശാലമായ ഒമ്പതംഗ ബഞ്ചിന് വിട്ടത്.
മേൽ സൂചിപ്പിച്ച വിഷയങ്ങളില്‍ തീരുമാനമെടുത്തതിന് ശേഷം മാത്രമായിരിക്കും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുകയെന്നാണ് കോടതിയുടെ തീരുമാനം നല്‍കുന്ന സൂചന. മത ആചരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കോടതി തീരുമാനിക്കുക. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോള്‍ കേള്‍ക്കേണ്ടതില്ലെന്നാണ് കോടതിയുടെ തീരുമാനത്തിൽനിന്ന വ്യക്തമാക്കിയത്.
എന്നാല്‍ കോടതി ശബരിമലയുടെ കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കണമെന്ന് ഇന്ദിരാ ജെയസിംങ് ആവശ്യപ്പെട്ടു. ഇപ്പോള്‍ കോടതി പരിഗണിക്കുന്ന വിഷയങ്ങള്‍ ഭരണഘടനയുടെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ടാണെന്ന് അവര്‍ പറഞ്ഞു.ശിരൂർ മഠക്കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ എന്തിനാണ് ഒമ്പതംഗ ബഞ്ചിൻ്റെ ആവശ്യം എന്ന ചോദ്യവും അവർ ഉന്നയിച്ചു. ബിന്ദു അമ്മിണിയ്ക്കുവേണ്ടിയാണ് ഇന്ദിരാ ജെയ്സിംങ് ഹാജരായത്.
ചീഫ് ജസ്റ്റീസ് എസ് എ ബോംബ്ദെയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബഞ്ചാണ് വാദം കേൾക്കുന്നത്


Next Story

Related Stories