Top

തർക്കഭൂമിയിൽ രാമക്ഷേത്രം, മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ ഭൂമി കണ്ടെത്തണം, വിധിയുടെ പൂർണ രൂപം

ബാബ്റി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി ട്രസ്റ്റ് രൂപികരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റിൽ നിർമോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. തർക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കർ ഭൂമി പള്ളി നൽകാൻ മുസ്ലീങ്ങൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

ബാബ്റി മസ്ജിദ് പണിതത് മറ്റൊരു കെട്ടിടത്തിൻ്റെ അവശിഷ്ടത്തിന് പുറത്താണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഇതിൻെറ മാത്രം അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം നിർണയിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാൽ പോലും കോടതിയ്ക്ക് അതിൻ്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം നൽകാൻ കഴിയില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് രൂപികരിക്കാൻ പറഞ്ഞത്.. 1857 നു മുമ്പ് ഉടമസ്ഥാവകാശം ഉള്ളതിൻ്റെ രേഖകൾ സമർപ്പിക്കാൻ സുന്നി വഖഫ് ബോർഡിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. .

രാമജന്മഭൂമിയാണ് അയോധ്യയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും കോടതി പറഞ്ഞു. വിശ്വാസവും ആചാരവും കോടതിയുടെ പരിശോധനയ്ക്ക് അപ്പുറത്തുള്ള കാര്യമാണെന്നും കോടതി വ്യക്തമാക്കി.

ബാബ്റി മസ്ജിദിൽ 1949 ഡിംസബർ 22 വിഗ്രഹം കൊണ്ടുവെച്ചതും ബാബ്റി പളളി തകർത്തതും നിയമവിരുദ്ധമായ നടപടിയാണെന്നും കോടതി കണ്ടെത്തി.

തർക്കഭൂമി മൂന്നായി വിഭജിച്ചുനൽകിയ അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബാബ്റി മസ്ജിദ് കേസിൽ ഐക്യകണ്ഠേനയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ബാബ്റി മസജിദിൻ്റെ ചരിത്രത്തെക്കുറിച്ച് വിശദീകരിച്ചാണ് വിധിയുടെ മുഖ്യ ഭാഗങ്ങളിലേക്ക് സുപ്രീം കോടതി കടന്നത്.
വിഗ്രഹങ്ങൾ 1949 ലാണ് ബാബ്റി മസ്ജിദിൽ കൊണ്ടുവെച്ചതെന്ന് കോടതി പറഞ്ഞു. വിശ്വാസമല്ല ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതിയെ നയിക്കുക. മതേതരത്വമാണ് ഭരണഘടനയുടെ അടിസ്ഥാനമെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസം സംരക്ഷിക്കേണ്ട ബാധ്യതയാണ് കോടതി പറഞ്ഞു.
ഷിയ വഖഫ് ബോർഡിൻ്റെ സ്പെഷൽ ലീവ് പെറ്റീഷൻ തുടക്കത്തിൽ തന്നെ സുപ്രീം കോടതി തള്ളി.
വിധിയുടെ പൂർണ രൂപം

ബാബ്‌റി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ രാമ വിഗ്രഹത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ക്ക് 2.77 ഏക്കര്‍ ഭൂമി തുല്യമായി വീതിച്ച് നല്‍കാനായിരുന്നു അലഹഹാദ് ഹൈക്കോടതി 2010 സെപ്റ്റംബറില്‍ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് അപ്പീലുകൾ സമർപ്പിക്കപ്പെട്ടത്. അപ്പീലുകൾ പരിഗണിക്കപ്പെട്ട ഘട്ടത്തിൽ തന്ന മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ശ്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല.
തുടര്‍ച്ചയായി നാല്‍പത് ദിവസമാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് വിധി വാദം കേട്ടത്. ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.
1949ഡിസംബർ 22ന് ബാബ്റി മസ്ജിദിൽ ഒരു സംഘം രാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് ബാബ്റി മസ്ജിദ് ഒരു പ്രശ്നം രാഷ്ട്രീയ പ്രശ്നമായി മാറിയത്.
1992 ഡിസംബര്‍ ആറിന് വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികള്‍, 16-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ബാബറി മസ്ജിദ് പൊളിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരായ കര്‍സേവകരാണ് പള്ളി പൊളിച്ചത്.
'രാമജന്മ ഭൂമി'യിലെ ക്ഷേത്രം പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഈ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അതിന് തെളിവില്ലെന്നാണ് മുസ്ലിം സംഘടനകളുടെ വാദം. തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.



Next Story

Related Stories