TopTop
Begin typing your search above and press return to search.

ട്രൈബ്യൂണൽ കേസ് വിപുലമായ ബെഞ്ചിന്, ധനകാര്യബില്ലിലൂടെ കൊണ്ടുവന്ന മാറ്റങ്ങൾ റദ്ദാക്കി, കേന്ദ്രത്തിന് തിരിച്ചടി

ട്രൈബ്യൂണൽ കേസ് വിപുലമായ ബെഞ്ചിന്, ധനകാര്യബില്ലിലൂടെ കൊണ്ടുവന്ന മാറ്റങ്ങൾ റദ്ദാക്കി, കേന്ദ്രത്തിന് തിരിച്ചടി

ട്രൈബ്യൂണലുകളെ ദേശീതലത്തിലുള്ള ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനെതിരെയുള്ള ഹര്‍ജികളിൽ കേന്ദ്ര സർക്കാറിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. കേസ് വിപുലമായ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെതാണ് വിധി.

പണ ബില്ല് നിർണയിക്കാനുള്ള സ്പീക്കറുടെ അധികാരം പരിശോധിക്കും. ട്രൈബ്യൂണലുകൾക്ക് ധനകാര്യബില്ലിലൂടെ കൊണ്ടുവന്ന മാറ്റങ്ങൾ കോടതി റദ്ദാക്കി. പണ ബില്ലിലൂടെ ട്രൈബ്യൂണൽ‌ പരിഷ്കരണം നടപ്പാക്കിയതാണ് ചോദ്യം ചെയ്യപ്പെട്ടത്.

ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനം, ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീം കോടതിയെ മാത്രമെ സമീപിക്കാവൂ എന്ന വ്യവസ്ഥയിലെ മാറ്റമടക്കം നിരവധി വിഷയങ്ങളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ധനകാര്യ ബില്ലിന് കീഴിൽ ട്രൈബ്യൂണലിനെ ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകൾ പണബില്ലിന് കീഴിൽ കൊണ്ട് വന്ന് ലോക്സഭയിൽ പാസാക്കിയിരുന്നു. ഇതിനെതിരെ നിരവധി ഹർജികളാണ് സുപീം കോടതിയുടെ മുമ്പാകെ വന്നത്.

അഞ്ചംഗ ഭരണഘനാ ബെഞ്ച് പരിശോധിച്ച കേസ് ഇനി വിശാലമായ ഏഴംഗ ഭരണഘടാനാ ബെഞ്ച് പരിഗണിക്കും. പണബില്ല് അനുവദിക്കാനുള്ള സ്പീക്കറുടെ അധികാരങ്ങൾ പരിശോധിക്കും. ധനബില്ലിന് കീഴിൽ കൊണ്ടുവന്ന ട്രൈബ്യൂണലുകളുടെ ഭേദഗതി സംബന്ധിച്ച് കേന്ദ്രം കൊണ്ടുവന്ന എല്ലാ പുതിയ ചട്ടങ്ങളും കോടതി ഉത്തവോടെ റദ്ദാക്കുകയാണ്.

ട്രൈബ്യൂണലുകളുടെ പ്രവർ‌ത്തനങ്ങൾ കേന്ദ്രസർക്കാർ‌ നയങ്ങൾക്ക് തിരിച്ചടിയാവുന്നെന്ന വിലയിരുത്തലിലാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തിയത്. കൂടാതെ ട്രൈബ്യൂണലുകളുടെ പ്രവർത്തനം ദേശീയ സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയും ഇതിലൂടെ ഇവയുടെ അധികാരത്തിൽ മേല്‍ നിയന്ത്രണം കൊണ്ടു വരാനുള്ള നീക്കം കൂടിയാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതായത്.


Next Story

Related Stories