TopTop
Begin typing your search above and press return to search.

വൻ സുരക്ഷാ വീഴ്ച: പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് കാറിൽ അഞ്ചുപേരെത്തി; ഉദ്യോഗസ്ഥർ അറിഞ്ഞില്ല

വൻ സുരക്ഷാ വീഴ്ച: പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് കാറിൽ അഞ്ചുപേരെത്തി; ഉദ്യോഗസ്ഥർ അറിഞ്ഞില്ല

പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് അഞ്ചുപേർ കാർ ഓടിച്ചെത്തി. ഇവർ നേരെ കാർ പോർച്ചിലേക്ക് വണ്ടി ഓടിച്ചു കയറ്റുകയായിരുന്നു. ഒരു പെൺകുട്ടിയടക്കം അഞ്ചു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ പ്രിയങ്കയോടൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു.

താൻ ഈ സമയത്ത് ആർക്കും അപ്പോയിന്റ്മെന്റ് കൊടുത്തിരുന്നില്ലെന്ന ബോധ്യത്തിൽ പ്രിയങ്ക ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചു. ഈ സന്ദർഭത്തിൽ മാത്രമാണ് കാറുമായി ആളുകൾ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത് അവരറിയുന്നത്. ഉടെ സ്ഥലത്തുള്ളവർ അതീവ ജാഗ്രതയിലായി. കോമ്പൗണ്ട് മുഴുവൻ സുരക്ഷാ വലയത്തിലാക്കി.

വന്നവരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞതോടെ പ്രിയങ്ക അവരോട് സംസാരിച്ചു. അഞ്ചുപേരും ഉത്തർപ്രദേശിൽ നിന്നും വണ്ടിയോടിച്ച് പ്രിയങ്കയെ കാണാൻ വന്നതായിരുന്നു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് വ്യക്തമായി. ഇവരെ പ്രിയങ്ക സന്തോഷത്തോടെ യാത്രയാക്കി.

ഉയർന്ന സുരക്ഷാ മേഖലയിലാണ് പ്രിയങ്കയുടെ വീട് നിൽക്കുന്നത്. എന്നിട്ടും ഇത്തരമൊരു സംഭവമുണ്ടായത് ആശ്ചര്യമുയർത്തിയിരിക്കുകയാണ്. ഈയിടെയാണ് പ്രിയങ്കയ്ക്ക് നൽകി വന്നിരുന്ന എസ്‌പിജി സുരക്ഷ കേന്ദ്ര സർക്കാർ ഇടപെട്ട് നീക്കം ചെയ്തത്.

ഗേറ്റിൽ വെച്ച് ആരുടെയും ഐഡന്റിറ്റി കാർഡ് പരിശോധന പോലും നടന്നില്ലെന്നത് വലിയ ആശങ്കയുയർത്തിയിരിക്കുകയാണ്. ഇത്ര ലാഘവത്തോടെയാണ് പ്രിയങ്കയുടെ സുരക്ഷാ കാര്യം കൈകാര്യം ചെയ്യുന്നതെന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുമുണ്ട്. ‌‌‌‌

ഈ വിഷയം തന്റെ ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ക‍ൃഷ്ണൻ റെഡ്ഢി പറഞ്ഞു. പ്രിയങ്കയുടെ വീട്ടിൽ അനധികൃതമായി ആരെങ്കിലും കയറിയതു സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് ഉയർന്ന സുരക്ഷാ പരിഗണന നൽകിത്തുടങ്ങിയത്. ഈ സുരക്ഷാ സംവിധാനം ഏതാനും ആഴ്ചകൾ മുമ്പു വരെ നിലനിന്നിരുന്നു. ഗാന്ധി കുടുംബം എസ്‌പിജി സുരക്ഷയെ സ്റ്റാറ്റസ് സിംബലായി കാണുന്നുവെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി അവ നീക്കം ചെയ്തു. പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും സുരക്ഷ പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറായതുമില്ല.

Next Story

Related Stories