TopTop
Begin typing your search above and press return to search.

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സുരക്ഷാ വീഴ്ച, ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സുരക്ഷാ വീഴ്ച, ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വിവാഹ ഫോട്ടോഷൂട്ട് നടത്തിയ സംഭവം വിവാദത്തില്‍. മാവോയിസ്റ്റ് ആക്രമണ മേഖലയായ ഛത്തീസ്ഗഡിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ യാത്രക്കായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററില്‍ പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് നടന്നത്. സംഭവത്തില്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്തു.

വരന്റെയും വധുവിന്റെയും ഹെലികോപ്ടറില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമാകുകയായിരുന്നു. സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഡ്രൈവറായ യോഗേശ്വര്‍ സായ് വരന്റെ സുഹൃത്താണ്. ജനുവരി 20നായിരുന്നു സായുടെ സമ്മതപ്രകാരം വധൂവരന്‍മാര്‍ സംസ്ഥാന സര്‍ക്കാറിന്റെ ഹെലികോപ്ടറായ 'എ.ഡബ്ല്യൂ 109 പവര്‍ എലൈറ്റില്‍' ഫോട്ടോഷൂട്ട് നടത്തിയത്.

സായ് സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആളുകളെ ഔദ്യോഗിക വാഹനത്തില്‍ പ്രവേശിപ്പിച്ചുവെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് ചൂണ്ടിക്കാട്ടി. അനുമതിയുണ്ടെന്ന് സുരക്ഷ ഗാര്‍ഡുകളോട് വ്യക്തമാക്കിയ ശേഷമാണ് ഇരുവരെയും ഇയാള്‍ ഹെലികോപ്ടറിന് സമീപം കൂട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡ് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍നിന്ന് സായ്‌യെ റായ്പുരിലെ ഡയറക്ടറേറ്റ് ഓഫ് ഏവിയേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.

സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ രംഗത്തെത്തി. സര്‍ക്കാറിന്റെ ഹെലികോപ്ടറില്‍ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതായും ഇത്തരത്തില്‍ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.


Next Story

Related Stories