TopTop
Begin typing your search above and press return to search.

വധശിക്ഷ സ്റ്റേ ചെയ്യണം, നിർഭയ കേസ് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു

വധശിക്ഷ സ്റ്റേ ചെയ്യണം, നിർഭയ കേസ് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു

മാർച്ച് 20 ന് പുലർച്ചെ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റണമെന്ന പട്യാല ഹൗസ് കോടതി മരണ വാറണ്ട് നിലനിൽക്കെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ‌ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു. നാല് പ്രതികളുള്ള കേസിൽ പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരാണ് ഹർ‌ജിയുമായി ഐസിജെയ്ക്ക് മുന്നിലെത്തിയത്.

വധശിക്ഷയ്ക്കെതിരെ നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തൽ ഹർജിക്ക് അനുമതി തേടി നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മറ്റ് മുന്ന് പ്രതികൾ ഐസിജെയെ സമീപിച്ചത്. നിയമ പരമായി പ്രതികൾക്ക് മുന്നിൽ ഇനി യാതൊരു രക്ഷാമാർഗവും ബാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുകേഷിന്റെ ഹർജി കോടതി തള്ളിയത്. പ്രതികൾക്ക് മുന്നിൽ ഇനി നിയമവഴികളൊന്നുമില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ അറിയിച്ചിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">2012 Delhi gang rape case: Three convicts have approached the International Court of Justice (ICJ) seeking stay on the execution of their death sentence. The three convicts who approached the ICJ are Akshay, Pawan and Vinay. <a href="https://t.co/i4kxdjTMcY">pic.twitter.com/i4kxdjTMcY</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1239499273630171137?ref_src=twsrc^tfw">March 16, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതിനായി നാല് തവണയാണ് പട്യാല ഹൗസ് കോടതി മരണ വാറന്റെ പുറപ്പെടുവിച്ചത്. ജനുവരി 22 നായിരുന്നു ആദ്യത്തെ മരണ വാറണ്ട് പുറത്തിറക്കിയത്. എന്നാൽ പിന്നാലെ പ്രതികൾ‌ ഒരോരുത്തരായി ദയാ ഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചതോടെ ശിക്ഷ നടപ്പാക്കൽ നീണ്ടുപോവുകയായിരുന്നു. പിന്നീട് ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളും വാറണ്ട് പുറപ്പെടുവിച്ചെങ്കിലും നിയമ നടപടികൾ മൂലം റദ്ദാക്കുകയും ചെയ്തിരുന്നു.


Next Story

Related Stories