TopTop
Begin typing your search above and press return to search.

VIDEO| രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണം; രോഗ കിടക്കയില്‍ നിന്ന് ശശി തരൂരിന്റെ വീഡിയോ സന്ദേശം

VIDEO| രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണം; രോഗ കിടക്കയില്‍ നിന്ന് ശശി തരൂരിന്റെ വീഡിയോ സന്ദേശം

നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്സിനേഷന്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. കോവിഡ് ചികിത്സയില്‍ കഴിയുന്ന ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നത് സ്വകാര്യമേഖയിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും വഴിയുള്ള വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. കോവിഡ് ബാധയുടെ സങ്കീര്‍ണതകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രസ്താവന കണ്ടിരുന്നു. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു, ശശി തരൂര്‍ പറഞ്ഞു.

നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്സിനേഷന്‍ നടപ്പാക്കുന്നതിന് ഉതകുന്ന വിധത്തില്‍ സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയെ ഞാന്‍ പിന്തുണയ്ക്കുന്നു. അന്യായമായ വിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലയ്ക്ക് വാക്സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണ്, ശശി തരൂര്‍ വീഡിയോയില്‍ പറഞ്ഞു.


Next Story

Related Stories