TopTop
Begin typing your search above and press return to search.

മുത്തലാക്കിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച സൈറ ബാനു ബിജെപിയിൽ ചേർന്നു, ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

മുത്തലാക്കിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച സൈറ ബാനു  ബിജെപിയിൽ ചേർന്നു,  ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

മുസ്ലീം സമുദായത്തിലെ വിവാഹ മോചന രീതിയായ മുത്തലാക്കിനെ ചോദ്യം ചെയ്ത് ആദ്യം സുപ്രീം കോടതിയെ സമീപിച്ച വ്യക്തി എന്ന നിലയില്‍ പ്രസക്തയായ സൈറാ ബാനു ഇനി ബിജെപി അംഗം. ശനിയാഴ്ചയാണ് സൈറ ബാനു ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബന്‍സി ധര്‍ ഭഗത് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സൈറാ ബാനു അംഗത്വം സ്വീകരിച്ചത്.

അടുത്ത മാസം തിരഞ്ഞെപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അംഗത്വം സ്വീകരിച്ച ശേഷം സൈറ ബാനു പ്രതികരിച്ചു. എന്നാല്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ച ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ജനങ്ങളോട് പറയും. മുസ്ലീം സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ സമൂഹത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കും പാര്‍ട്ടി എനിക്ക് ഏല്‍പ്പിക്കുന്ന ഏത് രാഷ്ട്രീയ ദൗത്യവും ഏറ്റെടുക്കുമെന്നും സൈറ ബാനു വ്യക്തമാക്കുന്നു. അവസരം ലഭിച്ചാൽ 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൈഫ ബാനു ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന്‍ സൈറ ബാനു സുപ്രധാന പങ്ക് വഹിക്കുമെന്നായിരുന്നു അംഗത്വം നല്‍കിയ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

ഉത്തരാഖണ്ഡിലെ കാശിപൂര്‍ ജില്ലയിലെ സൈറാ ബാനു 2016 ഫെബ്രുവരി 23 നാണ് മുത്തലാഖിനെതിരെ രംഗത്ത് വരുന്നത്. എംഎ സോഷ്യോളജിയില്‍ ബിരുദാനന്ദ ബിരുദം നേടിയ സൈറയെ 2015 ഒക്ടോബര്‍ 15നാണ് ഭര്‍ത്താവ് റിസ്വാന്‍ അഹമ്മദ് തല്ലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത്. ഫോണിലൂടെയായിരുന്നു മൊഴിചൊല്ലിയത്. ഇതിനെതിരെ സൈറയുള്‍പ്പെടെ കോടതിയെ സമീപിച്ചത് പ്രകാരമാണ് 2017 ഓഗസ്റ്റ് 22 ന് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറയുന്നത്.

സൈറാ ബാനുവിനൊപ്പം 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ കോടതിയെ സമീപിച്ച മറ്റുള്ളവര്‍.


Next Story

Related Stories