TopTop
Begin typing your search above and press return to search.

ആം ആദ്മി എംഎൽഎയ്ക്ക് നേരെ വെടിവെപ്പ്, പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

ആം ആദ്മി എംഎൽഎയ്ക്ക് നേരെ വെടിവെപ്പ്, പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്. എംഎല്‍എയോടൊപ്പം ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.ഇന്നലെ രാത്രിയായിരുന്നു സംഭവം

മെഹ്‌റൗളിയില്‍നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുരേഷ് യാദവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍നിന്ന് സുരേഷ് യാദവ് രക്ഷപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആം ആദ്മി പാര്‍ട്ടി വളന്റിയറായ അശോക് മാനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന് ഗുരുതരമായി പുരുക്കേറ്റു.

ഇന്നലെ രാത്രി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായാത്. നാല് റൗണ്ട് വെടിയുതിര്‍ത്തുവെന്ന് ചില ദൃക്‌സാക്ഷികളില്‍ ചിലര്‍ പറഞ്ഞു. കിഷന്‍ ഗണ്ടില്‍ വെച്ചായിരുന്നു എംഎല്‍എയും സംഘവും ആക്രമിക്കപ്പെട്ടത്.

Volunteer Ashok Mann has passed away in the attack at AAP MLA @MLA_NareshYadav

Today we have lost one of our family member. May his soul rest in peace.
— AAP (@AamAadmiParty) February 11, 2020

മഹ്‌റൗലി മണ്ഡലത്തില്‍നിന്ന് രണ്ടാം തവണയാണ് നരേഷ് യാദവ് വിജയിച്ചത്. 18161 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

ഡല്‍ഹിയിലെ ക്രമ സമാധാന പാലനം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നു. കേന്ദ്ര സര്‍ക്കാരിനാണ് ഡല്‍ഹിയിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ രണ്ട് തവണയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്.

ഇതിന് പുറമെയായിരുന്നു കഴിഞ്ഞ ദിവസം ഗാര്‍ഗി കോളെജില്‍ ഒരു സംഘം ആക്രമികള്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളെ ആക്രമിച്ചത്. സംഘപരിവാര്‍ കൂട്ടമാണ് ആക്രമം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. എന്നാല്‍ ഈ ആക്രമത്തിനെതിരെയും നടപടിയെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

62 സീറ്റുമായാണ് ആം ആദ്മി തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്.

Next Story

Related Stories