TopTop
Begin typing your search above and press return to search.

'കെജ്‌രിവാള്‍ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നില്ല'; സിംഗപ്പുര്‍ പ്രതിഷേധത്തില്‍ പ്രതികരിച്ച് കേന്ദ്രം

കെജ്‌രിവാള്‍ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നില്ല; സിംഗപ്പുര്‍ പ്രതിഷേധത്തില്‍ പ്രതികരിച്ച് കേന്ദ്രം

കോവിഡ് വ്യാപനത്തിനിടെ സിംഗപ്പുരിനോടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമീപനത്തില്‍ അതൃപ്തി അറിയിച്ച് സിംഗപ്പുര്‍ സര്‍ക്കാര്‍. വിഷയത്തില്‍ സിംഗപ്പൂര്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ച് അരവിന്ദ് കെജ്‌രിവാളിനോടുള്ള ശക്തമായ എതിര്‍പ്പ് അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡിന്റെ സിംഗപ്പുര്‍ വകഭേദം സംബന്ധിച്ച കെജ്‌രിവാളിന്റെ ട്വീറ്റാണ് അതൃപ്തിക്കിടയാക്കിയത്.

അതേസമയം വിഷയത്തില്‍ സിംഗപ്പൂര്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ കോവിഡ് വകഭേദങ്ങളെ കുറിച്ച് അരവിന്ദ് കെജ്‌രിവാളിനു വലിയ അറിവൊന്നുമില്ലെന്നും ഇന്ത്യന്‍ സ്ഥാനപതി മറുപടി നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി ഇന്ത്യക്കു വേണ്ടിയല്ല സംസാരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു. സിംഗപ്പുരില്‍നിന്നുളള പുതിയ കൊറോണ വകഭേദം കുട്ടികള്‍ക്കു വലിയ ഭീഷണിയാണെന്നും അതുകൊണ്ട് സിംഗപ്പൂരില്‍നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്നും കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിംഗപ്പൂരില്‍ വൈറസിന്റെ പുതിയ വകഭേദമുണ്ടെന്ന പ്രസ്താവന തെറ്റാണെന്ന് സിംഗപ്പുര്‍ സര്‍ക്കാര്‍ പ്രതികരിച്ചു. ബി.1.617.2 വകഭേദം തന്നെയാണ് സിംഗപ്പൂരില്‍ കുട്ടികളെ ഉള്‍പ്പെടെ ബാധിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെ സിംഗപ്പുര്‍ ഹൈക്കമ്മിഷന്‍ ട്വീറ്റ് ചെയ്തു.

'കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ സിംഗപ്പൂരും ഇന്ത്യയും മികച്ച പങ്കാളികളാണ്. ഒരു ലോജിസ്റ്റിക് ഹബ്, ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനുള്‍പ്പെടെ സിംഗപ്പുരിന്റെ പങ്കിനെ അഭിനന്ദിക്കുകയാണ്. സൈനിക വിമാനമാണ് ഇന്ത്യയുടെ സഹായത്തിനായി അയച്ചത്. കൂടുതല്‍ അറിയാവുന്നവരില്‍നിന്നു തന്നെ ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഉണ്ടാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും. ഡല്‍ഹി മുഖ്യമന്ത്രി ഇന്ത്യക്കു വേണ്ടിയല്ല സംസാരിക്കുന്നതെന്ന് അതുകൊണ്ടു തന്നെ താന്‍ വ്യക്തമാക്കുന്നുവെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സിംഗപ്പൂരില്‍ നിന്നുള്ള വൈറസ് കാരണമാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു കെജ്‌രിവാളിന്റെ മുന്നറിയിപ്പ്. കുട്ടികള്‍ക്കു വലിയ ഭീഷണിയാണ് വൈറസെന്നും അതുകൊണ്ട് അടിയന്തരമായ സിംഗപ്പുര്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories