മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ സോഷ്യർ മീഡിയയിൽ ഷെയർ ചെയ്ത മുൻ സൈനികനെ ശിവസേന പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു. 65 വയസ്സുള്ള മദൻ ശർമ എന്നയാൾക്കാണ് ക്രൂരമർദ്ദനമേറ്റത്. പാർട്ടി പ്രവർത്തകർ കാണ്ഡിവാലിയിലെ താമസസ്ഥലത്തെത്തി മർദ്ദിക്കുകയായിരുന്നെന്നാണ് വിവരം.
ആറ് ശിവസേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സേനയുടെ ശാഖാപ്രമുഖിലൊരാളായ കമലേഷ് ശർമ അടക്കമുള്ളവരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. രണ്ടുപേർ ഒളിവിൽ പോയിട്ടുണ്ട്. അവർക്കായി തെരച്ചിൽ തുടരുകയാണ്.
താനുൾപ്പെടുന്ന റസിഡൻഷ്യൽ അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടുൺ ഷെയർ ചെയ്തത്. മുൻ നേവി ഉദ്യോഗസ്ഥനാണ് മദൻ. ഇദ്ദേഹത്തിനെതിരെ ശിവസേനാ പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. ഉദ്ധവ് താക്കറെയെ പരിഹസിച്ചെന്നാണ് പരാതി പറയുന്നത്.
അതെസമയം മദൻ ഷെയർ ചെയ്ത കാർട്ടൂൺ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.