TopTop

മകൻ രണ്ടാംവട്ടവും എംഎൽഎ; പഞ്ചർ ഷോപ്പ് ഉപേക്ഷിക്കാതെ പിതാവ്

മകൻ രണ്ടാംവട്ടവും എംഎൽഎ; പഞ്ചർ ഷോപ്പ് ഉപേക്ഷിക്കാതെ പിതാവ്

മകൻ രണ്ടാംതവണയും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. എന്നാൽ പിഎൻ ദേശ്മുഖ് എന്ന 64കാരന് കായികാധ്വാനമുള്ള തന്റെ തൊഴില്‍ അവസാനിപ്പിക്കാൻ അത് മതിയായ കാരണമല്ല. ഇപ്പോഴും ഭോപ്പാലിലെ തന്റെ പങ്ചർ കട രാവിലെത്തന്നെ അദ്ദേഹം തുറന്നുവെക്കും. വൈകുംവരെ പണിയെടുക്കും.

മകൻ പ്രവീൺ ദേശ്മുഖ് രണ്ടാംതവണയും ഡൽഹിയിലെ ജാങ്പുര അസംബ്ലി മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തന്റെ മകനെക്കുറിച്ചോർത്ത് അഭിമാനമാണെന്ന് പിഎൻ ദേശ്മുഖ് പറയുന്നു. കഴിഞ്ഞ 40 വർഷമായി ഭോപ്പാലിലെ ബോഗ്ഡ പുലിൽ ഇദ്ദേഹം പങ്ചർ ഷോപ്പ് നടത്തുന്നു.

"എന്റെ മകൻ എത്ര വലിയ നിലയിലെത്തുന്നുവെന്നത് വിഷയമേയല്ല. ഞാനിവിടെ വന്ന് പണിയെടുത്തു കൊണ്ടിരിക്കും. എല്ലാ നല്ല മക്കളെയും പോലെ എന്റെ മകനും എന്നോട് ഡൽഹിയിൽ വന്ന് വീട്ടിലിരിക്കാൻ പറയുന്നുണ്ട്മ്പക്ഷെ, ഞാൻ ഭോപ്പാലിൽ തന്നെ തുടരും. എന്റെ കുട്ടികളെയും കുടുംബത്തെയും ഞാൻ പോറ്റിയതും വിദ്യാഭ്യാസം നൽകിയതുമെല്ലാം ഈ പീടിക കൊണ്ടാണ്," ദേശ്മുഖ് പറയുന്നു.

പ്രവീൺ ദേശ്മുഖ് ബിഎസ്‌സി പൂർത്തിയാക്കിയ ശേഷം എംബിഎ ചെയ്തു. പിന്നീടാണ് ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് പോയത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കവെയാണ് എഎപിയില്‍ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. പ്രവീൺ തന്റെ ഒരു സുഹ‍ൃത്തിന് ജോലി കിട്ടാൻ‌ വേണ്ടി തന്റെ അപേക്ഷ പിൻവലിച്ചിട്ടുണ്ടെന്ന് പിതാവ് പറയുന്നു. പ്രസ്തുത ജോലിക്കായി ഷോർ‌ട്ട്‌ലിസ്റ്റ് വന്നപ്പോൾ മുമ്പിൽ പ്രവീണാണ് വന്നിരുന്നത്. രണ്ടാമതായി സുഹൃത്തും വന്നു. പ്രവീൺ ജോലി വേണ്ടെന്നു വെച്ചാലേ സുഹൃത്തിന് ജോലി കിട്ടുകയുള്ളൂ. സുഹൃത്തിന്റെ വീട്ടിൽ പ്രയാസങ്ങളുള്ളത് മനസ്സിലാക്കിയായിരുന്നു പ്രവീണിന്റെ പിന്മാറ്റമെന്ന് ദേശ്മുഖ് ഓർമിച്ചു.


Next Story

Related Stories