TopTop
Begin typing your search above and press return to search.

ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലൂടെ; നേതാക്കള്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കായി പോരാടണമെന്ന് സോണിയ ഗാന്ധി

ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലൂടെ; നേതാക്കള്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കായി പോരാടണമെന്ന് സോണിയ ഗാന്ധി

ഇന്ത്യയില്‍ ജനാധിപത്യം ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും നേതാക്കള്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കായി പോരാടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളുടെയും യോഗത്തിലാണ് സോണിയയുടെ വാക്കുകള്‍. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് സോണിയയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്തത്.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി നേതാക്കള്‍ പോരാടണം. ജനാധിപത്യം ഏറ്റുവം ദുഷ്‌കരമായ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും സോണിയ എല്ലാവരോടും അറിയിച്ചു, എന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലും ബിഹാറിലും ഉള്‍പ്പെടെ ഏറെ നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് സോണിയ യോഗം വിളിച്ചത്. പുതിയ കാര്‍ഷിക നിയമം, ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം, സമ്പദ് വ്യവസ്ഥ എന്നിങ്ങനെ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്


Next Story

Related Stories