TopTop
Begin typing your search above and press return to search.

ആര്‍ട്ടിക്കിള്‍ 254 (2) ഉപയോഗിച്ച് കേന്ദ്ര കാര്‍ഷിക നിയമങ്ങളെ മറികടക്കൂ - കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയ ഗാന്ധി

ആര്‍ട്ടിക്കിള്‍ 254 (2) ഉപയോഗിച്ച് കേന്ദ്ര കാര്‍ഷിക നിയമങ്ങളെ മറികടക്കൂ - കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയ ഗാന്ധി

മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കുകയും രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ നിയമമാകാന്‍ പോകുന്നതുമായ മൂന്ന് വിവാദ കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള കൃഷിയുമായി ബന്ധപ്പെട്ടതായതിനാല്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണത്തെ മറികടക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് കഴിയും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 (2) നല്‍കുന്ന ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വീണ്ടും ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. ഇത് തടയാന്‍ ആര്‍ട്ടിക്കിള്‍ 254ന് കഴിയില്ല.


Next Story

Related Stories