TopTop
Begin typing your search above and press return to search.

റഷ്യന്‍ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്കിന്റെ രണ്ടാം ഘട്ടം പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡിസിജിഎയുടെ അനുമതി

റഷ്യന്‍ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്കിന്റെ രണ്ടാം ഘട്ടം പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡിസിജിഎയുടെ അനുമതി

റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ രണ്ടാംഘട്ടം പരീക്ഷണം ഇന്ത്യയില്‍ നടത്തുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി. ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാണ് പരീക്ഷണം നടക്കുന്നത്. വാക്‌സിന്‍ പരീക്ഷണം നടത്താന്‍ നേരത്തെ അനുമതി തേടിയിരുന്നെങ്കിലും ഡിസിജിഎ നിഷേധിച്ചിരുന്നു. സ്പുട്‌നിക് വി രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പായി റഷ്യ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് അത് പരീക്ഷിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ജനതയില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതിന് അനുമതി നിഷേധിച്ചത്. അവസാനം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണത്തിന് മുന്നോടിയായുള്ള പരീക്ഷണത്തില്‍ 40,000 ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

സെപ്റ്റംബറിലാണ് ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണത്തിനും വിതരണത്തിനും ഡോ റെഡ്ഡീസും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും കരാറില്‍ ഏര്‍പ്പെടുന്നത്. മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണത്തിനൊപ്പം ഇന്ത്യക്ക് 100 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ മതിയായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് റഷ്യ വാക്‌സിന്‍ പുറത്തിറക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ വിവാദമായതോടെ ഡിസിജിഎ അനുമതി അപേക്ഷ തള്ളുകയായിരുന്നു. വിവാദം മുറുകിയതോടെ വാക്‌സിന്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ പ്രസിദ്ധപ്പെടുത്തിയിരുന്നു. കോവിഡിനെ ചെറുക്കുന്നതില്‍ ഫലപ്രദമായ വാക്‌സിന് പാര്‍ശ്വഫലം കുറവാണെന്നും റഷ്യ അവകാശപ്പെട്ടിരുന്നു.

പരീക്ഷണ പ്രക്രിയ സംബന്ധിച്ച ശാസ്ത്രീയ മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും ഡിസിജിഎ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡോ റെഡ്ഡീസ് അറിയിച്ചു. അനുമതി ലഭിച്ചത് സുപ്രധാന കാര്യമായാണ് കരുതുന്നത്. കോവിഡിന് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ കണ്ടെത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡോ റെഡ്ഡീസ് മാനജിംഗ് ഡയറക്ടര്‍ ജി.വി പ്രസാദ് പറഞ്ഞു.


Next Story

Related Stories